121

Powered By Blogger

Friday, 9 January 2015

കഞ്ചാവ്‌ വില്‍പന മൂന്നുപേര്‍ പിടിയില്‍











Story Dated: Saturday, January 10, 2015 06:28


കൊച്ചി: ചെറുപൊതികളിലാക്കിയ കഞ്ചാവ്‌ വില്‍ക്കുന്നതിനിടെ മൂന്നുപേരെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്ചെയ്‌തു. ഇടപ്പള്ളി സ്വദേശി സുനിത്ത്‌, അബ്‌ദുള്‍ സലാം (സദ്ദാം), രാജന്‍ (തോട്ടിരാജന്‍) എന്നിവരെയാണ്‌ അറസ്‌റ്റ്ചെയ്‌തത്‌. ഇടപ്പള്ളി, കലൂര്‍ നോര്‍ത്ത്‌ ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ്‌ വിറ്റിരുന്ന സുനിത്തിനെ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ.എസ്‌ പ്രമോദ്‌, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഇന്‍ചാര്‍ജ്‌ ടി എസ്‌ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്ചെയ്‌തത്‌.


സേലത്തുനിന്നെത്തിക്കുന്ന കഞ്ചാവ്‌ ചെറുപൊതികളിലാക്കി 500 രൂപക്കും 300 രൂപയ്‌ക്കുമാണ്‌ വിറ്റിരുന്നതെന്ന്‌ എക്‌സൈസ്‌ പറഞ്ഞു. ഇയാള്‍ക്കെതിരെ അങ്കമാലി, കളമശേരി പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസ്‌ നിലവിലുണ്ട്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്‌തു. അബ്‌ദുള്‍ സലാമിനെ മഹാരാജാസ്‌ കോളേജ്‌ പരിസരത്തുനിന്നും രാജനെ മുല്ലശേരി കനാല്‍ റോഡില്‍നിന്നുമാണ്‌ റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ വി രാജു, അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ എ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.










from kerala news edited

via IFTTT