Story Dated: Friday, January 9, 2015 03:08
പേരാവൂര്‍: കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബ്,പി.ടി.എ,കണിച്ചാര്‍ കൃഷിഭവന്‍ എന്നിവയുടെ സംയുക്‌തഭിമുഖ്യത്തില്‍ നടത്തി വരുന്ന നെല്‍കൃഷിയുടെയും,സമഗ്ര സ്‌കൂള്‍ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിളവെടുപ്പും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെറ്റിന ബാബു ഉദ്‌ഘാടനം ചെയ്‌തു.പച്ചക്കറി വിളവെടുപ്പ് കൃഷി ഓഫീസര്‍ ടി.ആര്‍. സ്വപ്‌ന ഉദ്‌ഘാടനം ചെയ്‌തു.പി.ടി.എ. പ്രസിഡന്റ് ബി.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു.മുഖ്യ അദ്ധ്യാപകന്‍ എം.വി. മുരളിധരന്‍ സ്വാഗതം പറഞ്ഞു.പി.എ. ഹരിദാസ്,പി.കെ ഓമന,തോമസ് കുന്നുംപുറം,എം.ആര്‍. മുരളിധരന്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്തംഗം എം.വി. പ്രഭാകരന്‍ കൃഷി സന്ദേശം നല്‍കി.
from kerala news edited
via IFTTT