121

Powered By Blogger

Friday, 9 January 2015

കല്ലട കാവടിക്ക്‌ തിരുവാഭരണ പാതയില്‍ സ്വീകരണം നല്‍കി











Story Dated: Saturday, January 10, 2015 07:54


കോഴഞ്ചേരി: ആചാരാനുഷ്‌ഠാനങ്ങള്‍ പാലിച്ച്‌ ശബരിമല യാത്ര നടത്തുന്ന കല്ലട കാവടി സംഘത്തിന്‌ തിരുവാഭരണ പാതകളില്‍ സ്വീകരണം നല്‍കി. കൊല്ലം കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളില്‍ നിന്നും ചൊവ്വാഴ്‌ച യാത്രയാരംഭിച്ച സംഘംഇന്നലെ രാവിലെയാണ്‌ തിരുവാഭരണ പാതയില്‍ ആറന്മുള കിഴക്കേ നടയില്‍ എത്തിയത്‌. മകരവിളക്കുനാള്‍ ശബരിമല ശാസ്‌താവിന്‌ ആചാരപ്രകാരം അഭിഷേകം നടത്താനുള്ള നെയ്യുമായി എത്തിയ സംഘത്തിന്‌ കിഴക്കേ നടയില്‍ സ്വീകരണം നല്‍കി.


വിശ്രമത്തിനുശേഷം പുന്നംതോട്ടം, വഞ്ചിത്രവഴി വൈകിട്ട്‌ കോഴഞ്ചേരി ടൗണില്‍ എത്തിയ ഘോഷയാത്രക്ക്‌ തൊഴിലാളികളും ഭക്‌തരും കര്‍പ്പൂരദീപ പ്രഭയോടെ സ്വീകരണം നല്‍കി. രാത്രി അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രത്തില്‍ എത്തുന്ന സംഘം പുലര്‍ച്ചെ യാത്ര പുറപ്പെട്ട്‌ എരുമേലിയില്‍ എത്തി പേട്ട തുള്ളിയശേഷം തിരുവാഭരണ സംഘത്തോടൊപ്പം ചേര്‍ന്ന്‌ ശബരിമലയില്‍ എത്തും.










from kerala news edited

via IFTTT