121

Powered By Blogger

Friday, 9 January 2015

അന്താരാഷ്ട്ര പ്രതിഷേധം വകവയ്ക്കാതെ സൗദി ബ്ലോഗര്‍ക്ക് ചാട്ടയടി!









Story Dated: Saturday, January 10, 2015 07:58



  1. saudi blogger flogging



mangalam malayalam online newspaper

ജിദ്ദ: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ചിരിക്കുന്ന സൗദി ബ്ലോഗര്‍ക്ക് അന്താരാഷ്ട്ര പ്രതിഷേധം വകവയ്ക്കാതെ പരസ്യ ചാട്ടയടി. റയിഫ് ബദാവി എന്ന ബ്ലോഗര്‍ക്ക് ശിക്ഷയുടെ ആദ്യ ഘട്ടമായി വെളളിയാഴ്ച 50 അടിയാണ് നല്‍കിയത്.


മുപ്പതുകാരനായ റയീഫിന് പത്ത് വര്‍ഷം തടവും 1000 ചാട്ടയടിയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവു കാലാവധി അവസാനിക്കും മുമ്പ് 20 തവണകളായി ചാട്ടയടി നല്‍കാനാണ് തീരുമാനം. മതനിന്ദാപരമായ ബ്ലോഗെഴുത്തിന് ഇയാള്‍ 2012 മുതല്‍ ജയില്‍ശിക്ഷയനുഭവിച്ചുവരികയാണ്.


ജിദ്ദയിലെ അല്‍-ജഫാലി പളളിക്ക് സമീപം വെളളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷമാണ് ചാട്ടയടി നടന്നത്. സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുവന്ന റയീഫിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. ജനക്കൂട്ടത്തിനു പുറംതിരിച്ച് ഇരുത്തിയശേഷമാണ് ചാട്ടയടി നല്‍കിയത്. എതിര്‍പ്പോ കരച്ചിലോ പ്രകടിപ്പിക്കാതെയാണ് മര്‍ദനമേറ്റുവാങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


അന്താരാഷ്ട്ര നിയമത്തിനെതിരാണ് ചാട്ടയടിപോലെയുളള ശിക്ഷകളെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. റയീഫിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ നിരുപാധികം ശിക്ഷ റദ്ദാക്കി വിട്ടയക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.










from kerala news edited

via IFTTT