121

Powered By Blogger

Friday, 9 January 2015

എം.സി. വര്‍ഗീസ്‌ ജീവകാരുണ്യരംഗത്തെ മാതൃക: പി. ഉബൈദുള്ള എം.എല്‍.എ.











Story Dated: Saturday, January 10, 2015 03:24


mangalam malayalam online newspaper

മലപ്പുറം: ജീവകാരുണ്യപ്രവര്‍ത്തന രംഗത്തെ മാതൃകയായിരുന്നു മംഗളം സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസെന്നു പി. ഉബൈദുള്ള എം.എല്‍.എ. മംഗളം ദിനപത്രം മലപ്പുറം ബ്യൂറോയില്‍ സംഘടിപ്പിച്ച എം.സി. വര്‍ഗീസിന്റെ ഒമ്പതാം ചരമവാര്‍ഷികദിന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കു പ്രവര്‍ത്തിച്ച എം.സി. വര്‍ഗീസ്‌ മലയാളികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിച്ച വ്യക്‌തി കൂടിയാണ്‌. മംഗളം വാരികയും മറ്റ്‌ അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇതിനു തെളിവാണ്‌. സ്‌ത്രീധനമില്ലാത്ത സമൂഹവിവാഹം നടത്തിയും അശരണര്‍ക്കു വീടുവച്ചുനല്‍കിയും എം.സി. വര്‍ഗീസ്‌ മാതൃക കാണിച്ചവെന്നും എം.എല്‍.എ. പറഞ്ഞു.

മലപ്പുറം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ലത്തീഫ്‌ നഹ അധ്യക്ഷത വഹിച്ചു. മംഗളം പ്രതിനിധി പി.വി. പ്രമോദ്‌കുമാര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. വി. മനോജ്‌ (ദീപിക), സന്തോഷ്‌ ക്രിസ്‌റ്റി (ഇന്ത്യന്‍ എക്‌സ്പ്രസ്‌), വര്‍ഗീസ്‌ (വീക്ഷണം), എം.കെ. സക്കീര്‍ ഹുസൈന്‍ (ദി ഹിന്ദു), ബേബി മഞ്‌ജുള, പി.ടി. ഷക്കീല എന്നിവര്‍ പ്രസംഗിച്ചു. മംഗളം പ്രതിനിധികളായ ഫ്രാന്‍സിസ്‌ ഓണാട്ട്‌ സ്വാഗതവും വി.പി. നിസാര്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT