Story Dated: Saturday, January 10, 2015 03:21
നാദാപുരം:ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ എം.എല്‍.എയും,എം.പി യും തങ്ങളുടെ മണ്ഡലങ്ങളിലെ ആവശ്യം ഉന്നയിച്ചപ്പോള്‍ ഉടനടി അംഗീകാരം നല്‍കി ആഭ്യന്തര മന്ത്രി ശ്രദ്ധേയാനായി. എടച്ചേരി പോലീസ് സ്‌റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലൈബ്രറി ഉദ്‌ഘാടന ചടങ്ങിലാണ് അധ്യക്ഷന്‍ ഇ.കെ.വിജയന്‍ എം.എല്‍.എയും,മുഖ്യാതിഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി യും ഉന്നയിച്ച ആവശ്യങ്ങള്‍അപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രി അംഗീകരിച്ചത്.അധ്യക്ഷ പ്രസംഗം നടത്തിയ ഇ.കെ.വിജയന്‍ എം.എല്‍.എ നാദാപുരം ഡിവൈ.എസ്.പി ഓഫീസ്,ജനമൈത്രീ കേന്ദ്രം എന്നിവ ഉദ്‌ഘടനം ചെയ്ാതെയ കിടക്കുന്ന കാര്യമാണ് മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയത്. കൂടാതെ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ച വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബാരക്ക് നിര്‍മ്മാണം നീളുന്ന കാര്യവും ശ്രദ്ധയില്‍ പെടുത്തി.ഇതോടെ നാദാപുരം ഡിവൈ.എസ്.പി ഓഫീസ് 21ന് ഉദ്‌ഘാടനം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയായിരുന്നു.നാദാപുരത്ത് ഡിവൈ.എസ്.പി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെയായെങ്കിലും ഉദ്‌ഘാടനം ചെയ്‌തിരുന്നില്ല. ഉദ്‌ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചിരുന്നെങ്കിലും നടന്നില്ല.വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസുകാര്‍ക്കായി ബാരക്ക് പണിയാനും മറ്റുമായി 88 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പോലീസ് സേനയില്‍ വനിതാ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നും,എടച്ചേരി സ്‌റ്റേഷന്‍ ജനമൈത്രീ പോലീസ് സ്‌റ്റേഷനാക്കണമെന്നും,ഗുണ്ടാ വിളയാട്ടം തടയാന്‍ ഫലപ്രദമായ നടപടി വേണമെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടത്. ഉദ്‌ഘാടന പ്രസംഗത്തില്‍ ഇവയ്‌ക്കെല്ലാം മന്ത്രി അംഗീകാരവും നല്‍കി.പോലീസില്‍ വനിതകളുടെ അംഗബലം കൂട്ടാന്‍ നടപടി തുടങ്ങിയതായി മന്ത്രി വെളിപ്പെടുത്തി. നിയമനത്തില്‍ സ്‌ത്രീക്കും പുരുഷനും തല്യ പരിഗണനയായിരിക്കും ഇനിമുതലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ആവശ്യമായ നിയമ നിര്‍മാണം നടത്തിയതായും മന്ത്രി വ്യക്‌തമാക്കി.ഗുണ്ടാ അക്രമം തടയാന്‍ ശക്‌തമായ നടപടിക്ക് രൂപം നല്‍കിയതായും എന്തൊക്കെയെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു.വാഹന അപകടം തടയാനും നടപടിയുണ്ടാകും.എടച്ചേരി പോലീസ് സ്‌റ്റേഷന്‍ ജനമൈത്രീ സ്‌റ്റേഷനാക്കണമെന്ന മുല്ലപ്പള്ളിയുടെ ആവശ്യവും മന്ത്രി അനുവദിച്ചു.ഇതിന്റെ ഉദ്‌ഘാടനം ഫിബ്രവരി ഒന്നിന് മുല്ലപ്പള്ളി തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞപ്പോള്‍ ഹര്‍ഷാരത്തോടെയാണ് ജനം സ്വീകരിച്ചത്. ജനമൈത്രീ പോലീസ് സ്‌റ്റേഷനിലെ ബീറ്റ് പോലിസുകാര്‍ക്ക്‌് അലവന്‍സ് നല്‍കാന്‍ തീരുമാനിച്ചതായും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
from kerala news edited
via IFTTT