121

Powered By Blogger

Friday, 9 January 2015

പിഎഫ്‌സി, ആര്‍ഇസി ഓഹരി വില്‍പന: 3,000 കോടി രൂപ സമാഹരിക്കും







പിഎഫ്‌സി, ആര്‍ഇസി ഓഹരി വില്‍പന: 3,000 കോടി രൂപ സമാഹരിക്കും


ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിറ്റഴിച്ച് 3,000 കോടി രൂപ സമാഹിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ജനവരി മൂന്നാമത്തെ ആഴ്ചയോടെ പദ്ധതി നടപ്പാക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംമാത്രം അവശേഷിക്കെയാണ് തിരക്കിട്ട് ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.

ഇരു സ്ഥാപനങ്ങളിലെയും അഞ്ച് ശതമാനം വീതം ഓഹരികളാണ് വിറ്റഴിക്കുക. ഈ സാമ്പത്തിക വര്‍ഷം 58,425 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രാജ്യത്തെ സാമ്പത്തിക കമ്മി 4.1 ശതമാനത്തിലേയ്ക്ക് കുറച്ചുകൊണ്ടുവരികയായിരുന്നു ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം.


എന്നാല്‍ സര്‍ക്കാരിന് ഇതുവരെ 1,719.54 കോടി രൂപ സമാഹരിക്കാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞത്. സെയിലിന്റെ ഓഹരി വില്‍പനയിലൂടെയായിരുന്നു ഇത്.











from kerala news edited

via IFTTT