121

Powered By Blogger

Friday, 9 January 2015

സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍, മരണകാരണമല്ലെന്ന് എഫ്.ഐ.ആര്‍









Story Dated: Saturday, January 10, 2015 10:08



mangalam malayalam online newspaper

ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സുനന്ദ പുഷ്‌ക്കറുടെ ദേഹത്ത് 15 മുറിവുകള്‍ ഉണ്ടായിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ അവ മരണകാരണമല്ല. മുറിവുകള്‍ നാലു ദിവസം മുതല്‍ 12 മണിക്കൂര്‍ വരെ പഴക്കമുള്ളവയാണ്. ഇവയില്‍ ഒന്ന് ഇഞ്ചക്ഷന്‍ മൂലമുള്ളതും മറ്റൊന്ന് കടിച്ചുമുറിച്ചതുമാണ്. പിടിവലി നടന്നതുമൂലമുണ്ടായ മുറിവുകളും ദേഹത്തുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.


മരണസമയത്ത് അവര്‍ ആരോഗ്യവതിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകമായ വിഷം ഉള്ളില്‍ ഉള്ളില്‍ ചെന്നുതന്നെയാണ് മരണം സംഭവിച്ചിരിക്കുന്നത്. വിഷം കഴിച്ചതോ കുത്തിവച്ചതോ ആയിരിക്കാം. മരണം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയും വഴക്കുണ്ടായി എന്ന് വ്യക്തമായ സാഹചര്യത്തില്‍ തരൂരിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.


സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, തരൂരുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തേക്കും. തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തരൂരിന്റെ രണ്ടു സഹായികളെയും സുനന്ദയുടെ സുഹൃത്ത് സുനില്‍ എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.


സുനന്ദയും തരൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടും പോലീസ് പരിശോധിക്കും. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്.










from kerala news edited

via IFTTT