Story Dated: Saturday, January 10, 2015 03:29
കല്‍പ്പറ്റ: സി-ഡിറ്റിന്റെ സൈബര്‍ ശ്രീ സെന്ററില്‍ സാങ്കേതികവിദ്യാ പരിശിലനത്തിന് പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഫ്‌റ്റെവെയര്‍ വികസനം- യോഗ്യത എന്‍ജിനീയറിംഗ്,എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം. പ്രായപരിധി 22നും 26നുമിടയില്‍ കാലാവധി ഏഴ് മാസം.സൈറ്റപ്പെന്റ് പ്രതിമാസം 4500രൂപ. പ്രോഡക്‌ട് ഡിസൈനിംഗ്-യോഗ്യത: എന്‍ജിനീയറിംഗ് ഡിപ്ലോമ, എതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 21 നും 26നുമിടയില്‍. കാലാവധി 6 മാസം. സ്‌റ്റൈപ്പന്റ് പ്രതിമാസം 4000 രൂപ. വിഷ്വല്‍ ഇഫക്‌ട് ആന്റ് ത്രീ ഡി ആനിമേഷന്‍- യോഗ്യത: ബി.എഫ്.എ, ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 21നും 26 നുമിടയില്‍. കാലാവധി 6 മാസം. സ്‌റ്റൈപ്പെന്റ് പ്രതിമാസം 4000 രൂപ. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനം തുടങ്ങുമ്പോള്‍ വിദ്യാഭ്യാസയോഗ്യത നേടിയിരിക്കണം. അപേക്ഷഫോമും വിശദവിവരവും വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി26/847, പ്രകാശ് വി.ആര്‍ എ-ഡി, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി.ഒ തിരുവന്തപുരം-695014 വിലാസത്തില്‍ ജനുവരി 27 നകം ലഭിക്കണം. പരിശീലനം ജനുവതി അവസാനവാരം ആരംഭിക്കും. 0471-23239649.
from kerala news edited
via IFTTT