Story Dated: Saturday, January 10, 2015 08:17
മണിമല: ശരണമന്ത്ര ധ്വനികളുടെ ശക്‌തി ആവാഹിച്ച് ഉയര്‍ന്നുപൊങ്ങിയ ആഴിയില്‍ അയ്യപ്പനെ ദര്‍ശിച്ച് മണിമലക്കാവില്‍ അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജ നടന്നു. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അഞ്ഞൂറോളം പേരടങ്ങുന്ന ഭക്‌തസംഘം തലമുറകള്‍ കൈമാറിയെത്തിയ അയപ്പകീര്‍ത്തന ഈരടികള്‍ ആലപിച്ച് ആഴിപൂജയില്‍ പങ്കെടുത്തു. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് രചിച്ച അയ്യപ്പ കീര്‍ത്തനങ്ങളുടെ ഈരടികളാണ് ശബരിമല ക്ഷേത്രോല്‍പ്പത്തിയോളം പഴക്കമുള്ള മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആഴി പൂജയില്‍ പ്രാര്‍ഥനാ മന്ത്രങ്ങളാകുന്നത്.
പൊതിച്ച നാളികേരത്തില്‍ മനസില്‍ സങ്കല്‍പ്പിച്ച അയ്യപ്പരൂപം നിര്‍മ്മിച്ച് പ്രതിഷ്‌ഠിക്കുന്ന പടുക്കാവയ്‌ക്കല്‍ ചടങ്ങോടെയാണ് ആഴിപൂജ ആരംഭിച്ചത്. നാളികേര മുറിയില്‍ വച്ച എള്ള് കിഴിയിലേയ്‌ക്ക് പകര്‍ന്ന ദീപത്തില്‍ അയ്യപ്പ ചൈതന്യം സങ്കല്‍പ്പിച്ച് സമൂഹ പെരിയോന്‍ ആഴികൂട്ടിയതിന് ചുറ്റും കീര്‍ത്തനങ്ങളുമായി സംഘാംഗങ്ങളും നിരന്നു. ഭക്‌തിയുടെ ഉന്മാദ അവസ്‌ഥയില്‍ ആഴിക്ക് ചുറ്റും അമ്പലപ്പുഴ സംഘം നിറഞ്ഞതോടെ ഭക്‌തജനങ്ങളുടെ ശരണം വിളികളാല്‍ ക്ഷേത്രപരിസരവും അന്തരീക്ഷവും മുരിതമായി.
അവല്‍, തെരളി, ഏത്തക്ക മുറിച്ചത്, പളറിപ്പഴം, ഞാലിപൂവന്‍, പാളയന്‍ കോടന്‍, ത്രിമധുരം, പാലും പായസവും, കരിമ്പ്, ഓറഞ്ച്, ആപ്പിള്‍ ഇവയുടെ ഒരു ഭാഗം ആഴിയില്‍ നിവേദിച്ച് ആഴി തൊട്ട് വന്ദിച്ച് കീര്‍ത്തനങ്ങള്‍ ചൊല്ലിയാണ് ആഴുപൂജ അവസാനിപ്പിച്ചത്. ആഴിപൂജയില്‍ നിവേദിച്ച ഭക്ഷ്യവസ്‌ത ഭക്‌തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കി.
from kerala news edited
via IFTTT