Story Dated: Saturday, January 10, 2015 06:28
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും മോഷണം. മൂന്നു കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. വെള്ളൂര്‍ക്കുന്നം സൂര്യാ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വ്യാപാര സ്‌ഥാപനങ്ങളിലാണ് മോഷണം നടന്നത്. 8500 രൂപ കവര്‍ന്നിട്ടുണ്ട്. കസ്‌റ്റംസ് ഡ്യൂട്ടിപേഡ് ഷോപ്പ്, തൊട്ടടുത്ത റെഡിമെയ്‌ഡ്കട, നൈറ്റ് കട എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.
കടകളുടെ ഷട്ടറിന്റെ താഴ് പ്രത്യേക രീതിയില്‍ തകര്‍ത്താണ് മോഷ്‌ടാക്കള്‍ അകത്തു കടന്നത്. ഡ്യൂട്ടിപേഡ് ഷോപ്പിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയും, റെഡിമെയ്‌ഡ് കടയില്‍ നിന്നും 500 രൂപയുമാണ് മോഷണം പോയത്. മൂവാറ്റുപുഴ നഗരത്തില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്നു മാസത്തിനിടെ നടക്കുന്ന 25-ാമത്തെ മോഷണമാണിത്.
from kerala news edited
via IFTTT