121

Powered By Blogger

Friday, 9 January 2015

ജില്ലാ കലോത്സവം; നൃത്ത ഇനത്തില്‍ വ്യാപക ക്രമക്കേടെന്ന്‌ നൃത്താധ്യാപകരും രക്ഷിതാക്കളും











Story Dated: Saturday, January 10, 2015 03:24


മലപ്പുറം: കോട്ടയ്‌ക്കലില്‍ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലെ നൃത്ത ഇന വിധിനിര്‍ണയത്തില്‍ വ്യാപക ക്രമക്കേടെന്നു ഒരു കൂട്ടം നൃത്താധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു. കേരള നടനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം മത്സര ഇനങ്ങളുടെ ഫലം നേരത്തെ തീരുമാനിച്ചാണ്‌ വിധികര്‍ത്താക്കള്‍ മൂല്യനിര്‍ണയത്തിനെത്തിയതെന്ന്‌ ഇവര്‍ പറഞ്ഞു. വിധികര്‍ത്താക്കള്‍ ആരെന്ന്‌ പ്രോഗ്രാം കമ്മിറ്റിയില്‍ നിന്ന്‌ മനസിലാക്കിയ ചില രക്ഷിതാക്കള്‍ ഏതാനും ജഡ്‌ജസിനെ സ്വീധീനിച്ചു. സ്വാധീനത്തിന്‌ വഴങ്ങണമെന്ന പ്രോഗ്രാം കമ്മിറ്റിയിലെ ചിലരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്‌ ഇടുക്കിയില്‍ നിന്നുള്ള ഒരു വിധികര്‍ത്താവ്‌ മേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചെന്ന്‌ ഇവര്‍ പറഞ്ഞു. ഡിഡി ഇയെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മുന്‍ വര്‍ഷങ്ങളിലെ വിജയിയും മികച്ച പ്രകടനം നടത്തിയ പല വിദ്യാര്‍ഥികളെയും ഏറെ മാര്‍ക്കിന്‌ പിന്നിലാക്കി അപ്പീലിലൂടെ വരുന്നതും തടയാന്‍ വിധികര്‍ത്താക്കള്‍ ശ്രമിച്ചു.കേരളനടനത്തിന്റെ വിധികര്‍ത്താക്കള്‍ക്കെതിരെ രക്ഷിതാക്കള്‍ നിവേദനം നല്‌കിയെങ്കിലും മാറ്റാന്‍ സംഘാടകര്‍ തയ്യാറായില്ല. കഴിവുള്ള കുട്ടികള്‍ വിധിയിലെ പാകപ്പിഴയാല്‍ സംസ്‌ഥാന തലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തത്‌ ജില്ലയുടെ സ്‌ഥാനം സംസ്‌ഥാന കലോത്സവത്തില്‍ പിന്നിലാകാന്‍ ഇടയാക്കുമെന്ന്‌ നൃത്താധ്യാപകര്‍ പറഞ്ഞു.

റവന്യൂ ജില്ലാ കലോത്സവത്തിലെ വിവാദമായ നൃത്തമത്സരങ്ങള്‍ നിഷ്‌പക്ഷ ജഡ്‌ജിംഗ്‌ കമ്മിറ്റിയെക്കൊണ്ട്‌ പരിശോധിച്ച്‌ വിധികര്‍ത്താക്കളുടെ ക്രമക്കേട്‌ കണ്ടെത്തിയാല്‍ ശക്‌തമായ നടപടി വേണം. ഇവരെയും ബന്ധപ്പെട്ട പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെയും വിലക്കുക, നൃത്ത ഇനങ്ങള്‍ക്ക്‌ അന്യ സംസ്‌ഥാനത്ത്‌ നിന്ന്‌ വിധികര്‍ത്താക്കളെ എത്തിക്കുക, സംസ്‌ഥാന തലത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിജിലന്‍സ്‌ അന്വേഷണം ജില്ലാതലങ്ങളിലും മത്സരങ്ങള്‍ക്ക്‌ മുമ്പാരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT