Story Dated: Saturday, January 10, 2015 03:21
നാദാപുരം :ആശുപത്രിയുടെ ശോച്യാവസ്‌ഥയ്‌ക്കെതിരേ യുവജന സംഘടനകള്‍ സമരം നിര്‍ത്തിയപ്പോള്‍ ഫേസ് ബുക്ക് കൂട്ടായ്‌മ സമരത്തിന്.നാദാപുരം ഗവ: ആശുപത്രിക്ക് മുന്നിലാണ് ഫേസ് ബുക്ക് കൂട്ടായ്‌മയായ പൊലിമ ഉണര്‍ത്തു സമരം നടത്തിയത്.ആശുപത്രിയുടെ ശോച്യാവസ്‌ഥ പരിഹരിക്കുക,ആവശ്യമായ ഡോക്‌ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉണര്‍ത്തു സമരം. ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച എക്‌സ് റെ ,ഇ.സി.ജി തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നതായും,താലൂക്ക് ആശുപത്രിയായ് ഗ്രേഡ് ഉയര്‍ത്തിയെങ്കിലും തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.ഗൈനക്കോളജി,ത്വക്ക് ,ജനറല്‍ സര്‍ജന്‍ ,അനസ്‌തേഷ്യ,കുട്ടികളുടെ വിഭാഗം എന്നിവ ഒഴിഞ്ഞ് കിടക്കുകയാണ്.ഇതിനിടയില്‍ മലബാര്‍ പാക്കേജില്‍ നിര്‍മിച്ച പുതിയ കെട്ടിടം അടുത്ത മാസം ഉദ്‌ഘാടനം ചെയ്ായനുളള മിനുക്ക് പണിയിലാണ്.വി.സി ഇഖ്‌ബാലിന്റെ അധ്യക്ഷതയില്‍ സൂപ്പി കുറ്റ്യാടി യോഗം ഉദ്‌ഘാടനം ചെയ്‌തു.പി മുനീര്‍,ദിലീപ് പെരുമുണ്ടച്ചേരി,ഹാരിസ് മാത്തോട്ടം,എം എ ഹാരിസ്,ഏരത്ത് ഇഖ്‌ബാല്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT