121

Powered By Blogger

Friday, 9 January 2015

ക്രിസ്മസ് പുതുവത്സര പരിപാടികള്‍








ക്രിസ്മസ് പുതുവത്സര പരിപാടികള്‍


Posted on: 09 Jan 2015



അബ്ബാസിയ: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി) അബ്ബാസിയ യൂണിറ്റ് ക്രിസ്മസ് പുതുവത്സരപരിപാടികള്‍ നടത്തി. അബ്ബാസിയ യൂണിറ്റ് പ്രസി നവാസ് കേളോത്തിന്റെ അധ്യക്ഷതയില്‍ റിഥം ഹാളില്‍ സംഘടിപ്പിച്ച പരിപാടി കേന്ദ്ര കമ്മിറ്റി പ്രസി.സഫീര്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് സതീര്‍ത്ഥന്‍ സ്വാഗതവും ട്രഷറര്‍ നിതിന്‍ ലൂക്കോസ് നന്ദിയും പറഞ്ഞു. അബ്ദുള്‍ വഹാബ്, ഖലീല്‍ കായംകുളം, മണി പാനൂര്‍, രാജേഷ് നീലേശ്വരം, സമീര്‍ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രുതിലയ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും മറ്റു കലാപരിപാടികളും നടന്നു. പരിപാടിക്ക് മുസ്തഫ, രമേശ്, ഷംസുദ്ധീന്‍, ലിവിന്‍, സത്താര്‍, അഭിലാഷ്, ബിജു, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.




പി.സി.ഹരീഷ്












from kerala news edited

via IFTTT