Story Dated: Saturday, January 10, 2015 07:29
വിളപ്പില്‍ശാല: വീടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇന്നലെ രാത്രി കത്തിച്ചു. വിളപ്പില്‍ശാല ചെക്കിട്ടപ്പാറ പ്ലാവിള പുത്തന്‍വീട്ടില്‍ രതീഷ്(23) ഓടിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. രതീഷിന്റെ മാതൃസഹോദരന്‍ തൊളിക്കോട് സ്വദേശിയായ തങ്കരാജിന്റെ ഉടമസ്ഥതയിലുളള കെ.എല്‍. 21 എഫ് 1216 നമ്പര്ഓട്ടോറിക്ഷയാണ് പൂര്‍ണമായി കത്തിനശിച്ചത്.
വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനിലെ സ്റ്റാന്‍ഡില്‍ ഓടുന്ന രതീഷ് വീടിനരികിലുളള റബര്‍ തോട്ടത്തോട് ചേര്‍ന്നുളള പഞ്ചായത്ത് തടത്തിലാണ് ഓട്ടോറിക്ഷ ഒതുക്കിയിടുന്നത്. ഓട്ടംകഴിഞ്ഞ് എട്ടിന് വൈകിട്ട് നാലിന് പതിവുസ്ഥലത്ത് ഓട്ടോ ഒതുക്കിയിട്ടു. രാത്രി 10.30ന് ഉറങ്ങാന്‍ കിടക്കുന്നതിനുമുന്പ് നോക്കിയപ്പോഴും ഓട്ടോ കിടക്കുന്നത് കണ്ടതായി രതീഷ് പറയുന്നു.
ഇന്നലെ പുലര്‍ച്ചെ 5.30ന് റബര്‍ വെട്ടാനെത്തിയവരാണ് ഓട്ടോറിക്ഷ കത്തി നശിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനില്‍ ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി.
from kerala news edited
via
IFTTT
Related Posts:
ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: ചെവിയില്‍ പ്രാണി കുടുങ്ങിയതിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിയ വനിതക്ക് ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിച്ച് വിശദ… Read More
കുത്തുക്കുഴി ശിവതമ്പുരാന് ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം Story Dated: Monday, February 23, 2015 07:01ചേരപ്പള്ളി: കൊക്കോട്ടേല കുത്തുക്കുഴി ശിവതമ്പുരാന് ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവം 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ ഭക്തിനിര്‍ഭരമായ വിവിധ ക്ഷേത്രച്ചടങ്ങുകളോടും … Read More
വിമാനത്താവളത്തിലെ ടോയ്ലെറ്റില് നിന്നും രണ്ടരകിലോ സ്വര്‍ണം കണ്ടെടുത്തു Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: വിമാനത്താവളത്തില്‍ ടോയ്ലെറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടര കിലോ സ്വര്‍ണം കണ്ടെത്തി.ഒരു കിലോ വീതം വരുന്ന രണ്ടു ബിസ്ക്കറ്റുകളും കാല് കിലോ വീതം വരുന്ന… Read More
വണിക വൈശ്യ സംഘം സംസ്ഥാന സമ്മേളനത്തിനു സമാപനമായി Story Dated: Monday, February 23, 2015 07:01തിരുവനന്തപുരം: അതീവ പിന്നാക്ക സംവരണത്തിനും അവകാശങ്ങള്‍ നേടിയെടുക്കുവാനുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനമെടുത്തുകൊണ്ട് വണിക വൈശ്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിനു സ… Read More
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷ അവലോകനം: നാളെ മോക്ക് ഡ്രില്‍ Story Dated: Sunday, February 22, 2015 02:41തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷയുടെ ഭാഗമായി ഫെബ്രുവരി 23ന് സുരക്ഷാ പരിശോധന പരിശീലനം (മോക്ക് ഡ്രില്‍) നടത്തുന്നു. ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ചിട്ടുള്… Read More