Story Dated: Saturday, January 10, 2015 07:28
കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലെന്നു നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റും അക്ഷയ സംരക്ഷണസമിതി സംസ്‌ഥാന ചെയര്‍മാനുമായ എ. റഹിംകുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുമ്പു ചെയ്‌തിരുന്ന സര്‍ക്കാര്‍ ജോലികളില്‍നിന്നും അക്ഷയ സെന്ററുകളെ ഒഴിവാക്കി കൂടുതല്‍ തുക ഈടാക്കുന്ന സ്വകാര്യസംരംഭകരെ ഏല്‍പ്പിക്കുന്നു. പത്രസമ്മേളനത്തില്‍ എ. മുഹമ്മദ് നാദിര്‍ഷ, ജി. സുരേഷ്, സാജന്‍ കോശി, കെ. നാസര്‍, കെ. ധര്‍മപാലന്‍ വൈദ്യന്‍ എന്നിവരും പങ്കെടുത്തു.
from kerala news edited
via IFTTT