Story Dated: Saturday, January 10, 2015 03:24
മലപ്പുറം: വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നിര്‍മിച്ച 20 ബൈത്തുറഹ്‌മ വീടുകളുടെ സമര്‍പ്പണം ഇന്നും നാളെയും വേങ്ങര മനാട്ടിപ്പറമ്പില്‍ നടക്കും. 11ന് വൈകിട്ട് 6.30ന് മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ും. യമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.അബ്‌ദുല്‍ ഹമീദ്, എം.എല്‍.എമാരായ കെ.എം. ഷാജി, പി.ഉബൈദുള്ള പങ്കെടുക്കും. രണ്ടു ദിവസങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹത്വം എന്ന വിഷയത്തില്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണമുണ്ടാവും.
2013 മാര്‍ച്ച് 10നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20 വീടുകളുടെ ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. ഇതിനു പുറമെ കുവൈത്ത് കെ.എം.സി.സി, റിയാദ് കെ.എം.സി.സി, ദുബൈ കെ.എം.സി.സി കമ്മിറ്റികള്‍ ഏറ്റെടുത്ത മൂന്നു വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണു ഓരോ വീടും നിര്‍മിച്ചിട്ടുള്ളത്. നിര്‍മാണ തുകയില്‍ പകുതി ബന്ധപ്പെട്ട പഞ്ചായത്ത് ബൈത്തുറഹ്‌മ കമ്മിറ്റികളും ബാക്കി വാര്‍ഡ് കമ്മിറ്റികളുമാണ് സമാഹരിച്ചത്. പഞ്ചായത്ത് തലത്തില്‍ വി കെ കുഞ്ഞാലന്‍കുട്ടി ചെയര്‍മാനും ടി വി ഇഖ്‌ബാല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നിര്‍മാണ പ്രവൃത്തിക്ക് നേതൃത്വം നല്‌കിയത്.
ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ പി.അബ്‌ദുല്‍ ഹമീദ്, വി.കെ കുഞ്ഞാലന്‍കുട്ടി, സി.പി മുഹമ്മദ് ഹാജി, പി.കെ അലി അക്‌ബര്‍, ശരീഫ് കുറ്റൂര്‍, എന്‍.ടി മുഹമ്മദ് ശരീഫ് പങ്കെടുത്തു.
from kerala news edited
via IFTTT