Story Dated: Saturday, January 10, 2015 09:08
പാരീസ്: ഫ്രഞ്ച് മാധ്യമം ചാര്‍ലി ഹെബ്‌ദോ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരരേയും കമാന്റോകള്‍ വധിച്ചപ്പോള്‍ തീവ്രവാദികളില്‍ ഒരാള്‍ ബന്ദികളില്‍ നാലു പേരെയും കൊന്നതായി സംശയം. വെള്ളിയാഴ്‌ച പാരീസിലെ ജ്യൂവിഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ ആംഡി കൗലിബാലി (32) എന്നയാള്‍ ബന്ദികളാക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പോലീസുകാരിയെ വധിച്ച രണ്ടു പേരില്‍ ഒരാളായ ഇയാളെ പോലീസ് കൊന്നു. കാമുകി ഹയാത് ബുമേദിയന്‍ രക്ഷപ്പെട്ടു.
ചാര്‍ലി ഹെബ്‌ദോയില്‍ ആക്രമണം നടത്തിയ തീവ്രവാദ സഹോദരങ്ങള്‍ ചെരീഫ് , സെയിദ് കൗവാചി സഹോദരങ്ങളെ ഇന്നലെ ഒളിത്താവളം റെയ്‌ഡ് ചെയ്‌ത് പോലീസ് വധിച്ചിരുന്നു. ഇവരുമായി ആംഡിക്ക് ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇവരെ രക്ഷപെടാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ആംഡി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നവരെ ബന്ദികളാക്കിയത്. അതേസമയം മറ്റുള്ളവരെയെല്ലാം മോചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്‌ച ഭീകരാക്രമണം നടത്തിയതിയ ശേഷം പാരീസിന്റെ വടക്കന്‍ മേഖലയായ വ്യാപാരമേഖലയായ ദമാര്‍ട്ടിന്‍ എന്‍ ഗോലി നഗരത്തിലായിരുന്നു ഒളിവില്‍ പോയത്. തീവ്രവാദികളും ബന്ദികളും കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 19 ആയിട്ടാണ് ഉയര്‍ന്നത്. അതേസമയം 17 മരണമാണ് ഫ്രാന്‍സ് അധികൃതര്‍ സ്‌ഥിരീകരിച്ചത്. അതേസമയം ആംഡിയുടെ കാമുകി ഹയാത് രക്ഷപെട്ടത് അധികൃതരെ വിളറി പിടിപ്പിച്ചിട്ടുണ്ട്. ഇനി പുതിയൊരു ആക്രമണം കൂടി നേരിടേണ്ടി വരുമോ എന്നാണ് ആശങ്ക.
from kerala news edited
via IFTTT