Story Dated: Saturday, January 10, 2015 08:17
കോട്ടമുറി : തൃക്കൊടിത്താനം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാരുടെ കൂട്ട അവധിഎടുത്തത് ആശുപത്രയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ആക്ഷേപം. മൂന്ന് ഡോക്‌ടര്‍മാരും ഒരേ ദിവസം അവധിയെടുത്തന്നൊണ് പരാതി.കഴിഞ്ഞ ദിവസവും ഇതേ സംവമുണ്ടായതായി രോഗികള്‍ പറയുന്നു. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടമുറി പ്രാഥമികാരോഗ്യകേന്ദ്രം ഉപരോധിച്ചു.
ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല, ഡി.എം.ഒ ഇടപെട്ട് ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പ്‌് വരുത്തി. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ ചെയ്‌തു നീക്കുകയാണ് ചെയ്‌തത്. നീക്കി.ആസ്‌പത്രിയിലെ കിടത്തി ചികിത്സ ഇല്ലാതായതിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സമരം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം രാജീവ് മേച്ചേരി ഉദ്‌ഘാടനം ചെയ്‌തു.ജസ്‌റ്റിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. നിഥിന്‍ ആലുംമൂട്ടില്‍,ഷാജി കൊച്ചാലുമൂട്ടില്‍,എ.ജി.സനല്‍കുമാര്‍,സീനാ സന്തോഷ്‌്,ജിനി സിബി,ജെഫിന്‍ മൂലമുറി,നിതിന്‍ കൊല്ലംപറമ്പില്‍,റോണി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT