Story Dated: Saturday, January 10, 2015 07:28
കൊല്ലം: അന്യസംസ്‌ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറി ഉപയോഗിക്കുന്നതുമൂലം മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്തു വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മാനസികാവസ്‌ഥയിലേക്ക് എത്തിച്ചേരാന്‍ മലയാളി സമൂഹം സജ്‌ജമായതായി കെ.എന്‍. ബാലഗോപാല്‍ എം.പി. പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെയും കാര്‍ഷികവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ജയിലില്‍ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കൃഷി വ്യാപകമാക്കിയതോടെ വിഷരഹിതപച്ചക്കറിയുടേയും നെല്ലിന്റേയും ഉല്‍പ്പാദനം വര്‍ധിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്‍ പറഞ്ഞു. ജില്ലാ ജയില്‍ സൂപ്രണ്ട് എ.എ. ഹമീദ് അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് വികസന സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബിജു കെ. മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍, ജയില്‍ ഡി,ഐ.ജി. ബി. പ്രദീപ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മീരാ സേനന്‍, കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗിരിജകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ബാബുജി എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT