121

Powered By Blogger

Friday, 9 January 2015

ഇടമലക്കുടിയില്‍ കുടിവെള്ളമെത്തിക്കാന്‍ വിപുലമായ പദ്ധതി ഒരുങ്ങുന്നു











Story Dated: Saturday, January 10, 2015 05:56


ഇടുക്കി: സംസ്‌ഥാനത്തെ ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ കുടിവെള്ളമെത്തിക്കുന്നതിന്‌ വിപുലമായ പദ്ധതി ഒരുങ്ങുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയാണ്‌ രൂപകല്‍പന ചെയ്യുന്നത്‌. ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെയും തദ്ദേശവാസികളുടേയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി ദീനദയാല്‍ സേവക്‌ സംഘ്‌ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കി. ഏകദേശം 12 കോടി രൂപയുടെ പദ്ധതിയാണ്‌ തയാറാക്കിയിരിക്കുന്നത്‌.


ജലസ്രോതസുകളില്‍ നിന്ന്‌ ഒഴുകി പോകുന്ന വെള്ളം തടയണകള്‍ നിര്‍മിച്ച്‌ തടഞ്ഞ്‌ നിര്‍ത്തി അവിടെ നിന്നും പഞ്ചായത്തിലെ വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിരിക്കുന്ന ടാങ്കുകളിലേക്ക്‌ പമ്പ്‌ ചെയ്‌ത് എത്തിച്ചതിന്‌ ശേഷം പൈപ്പുകളിലൂടെ ഓരോ വീടുകളിലും എത്തിക്കുവാനാണ്‌ പദ്ധതി. വിവിധ ജലസ്രോതസുകളില്‍ നിന്നാണ്‌ ഇടമലക്കുടി പഞ്ചായത്തിലെ 900 ത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങളിലേക്ക്‌ വെള്ളം എത്തിക്കുന്നത്‌. പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത്‌ 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്‌. വനത്തിനുള്ളിലെ ജലസ്രോതസുകളില്‍ നിന്ന്‌ കുടിവെള്ളമെത്തിക്കാന്‍ ഇരുമ്പ്‌ പൈപ്പുകളാണ്‌ ഉപയോഗിക്കുന്നത്‌.


വന്യമൃഗങ്ങളുടെ ആക്രമണത്തെയും കാട്ടുതീയെ അതിജീവിക്കുന്നതിനും വേണ്ടി ഇരുമ്പ്‌ പൈപ്പുകളാണ്‌ സ്‌ഥാപിക്കുന്നത്‌. സൊസൈറ്റിക്കുടി, വെള്ളവര, തേന്‍പാറ, ഇഡലിപ്പാറ, ആണ്ടവന്‍കുടി, ഷെഡ്‌കുടി, പുതുക്കടി തുടങ്ങി പഞ്ചായത്തിലെ വിവിധ സ്‌ഥലങ്ങളില്‍ സ്‌റ്റീല്‍ ടാങ്കുകള്‍ സ്‌ഥാപിച്ചാണ്‌ കുടിവെള്ളം വീടുകളില്‍ എത്തിക്കുന്നത്‌. മൂന്ന്‌ വര്‍ഷം കൊണ്ട്‌ പദ്ധതി പൂര്‍ത്തീകരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ജലനിധി പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ ശാക്‌തീകരണത്തില്‍ കെട്ടിട നവീകരണവും അനുബന്ധ സംവിധാന വികസനവും ലക്ഷ്യമിടുന്നു.


കുടികളിലെ എല്ലാ വീടുകള്‍ക്കും ശുചി മുറികള്‍ തയാറാക്കുന്നതിനും പദ്ധതിയുണ്ട്‌. പഞ്ചായത്ത്‌ ഭരണത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ കമ്പ്യൂട്ടര്‍, മൈക്ക്‌സെറ്റ്‌, സോളാര്‍ സംവിധാനങ്ങള്‍, പ്ര?ജക്‌ടര്‍ തുടങ്ങിയവയും സജ്‌ജമാക്കും. സമ്പൂര്‍ണ്ണ ശുചീകരണത്തിന്റെ മുന്നോടിയായി വീടുതോറുമുള്ള ശുചിമുറികള്‍ക്ക്‌ പുറമെ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാനും പഞ്ചായത്ത്‌ ലക്ഷ്യമിടുന്നു.










from kerala news edited

via IFTTT