നഷ്ടം തിരിച്ചുപിടിച്ചു: സെന്‍സെക്‌സില്‍ 365 പോയന്റ് നേട്ടം
മുംബൈ: രണ്ട് ദിവസത്തെ കനത്ത നഷ്ടം വിപണികള്‍ തിരിച്ചുപിടിച്ചുതുടങ്ങി. വ്യാപാരം ആരംഭിച്ചയുടനെ 312 പോയന്റ് ഉയര്‍ന്ന സെന്‍സെക്‌സ് സൂചിക 365.89 പോയന്റ് നേട്ടത്തില്‍ 27274.71 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 132.50 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8234.60ലും ക്ലോസ് ചെയ്തു.
2033 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 852 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിവിഎസ് മോട്ടോര്‍, ഏഷ്യന്‍ പെയിന്റ്‌സ്, വോള്‍ട്ടാസ്, ജെപി അസോസിയേറ്റ്‌സ്, കൊട്ടക് ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, കെയിന്‍ ഇന്ത്യ, എച്ച്പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇമാമി, പിഡിലൈറ്റ്, യുണൈറ്റഡ് ബ്രീവറീസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
from kerala news edited
via IFTTT