Story Dated: Saturday, January 10, 2015 03:21
പയേ്ാേളി: തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിലും കൈയാങ്കളിയിലും കലാശിച്ചു. ഇന്നലെ വൈകീട്ട് തിക്കോടി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗമാണ് ബഹളം കാരണം അലസിപ്പിരിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന തിക്കോടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ അവലോകനവും വരാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മണ്ഡലം പ്രസിഡന്റ് രാജീവന്‍ കൊടലൂരിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി കൂടാളി അശോകനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗമാണോ നടക്കുന്നത് എന്ന ചോദ്യവുമായി ചില അംഗങ്ങള്‍ എഴുന്നേറ്റു. മണ്ഡലം കമ്മിറ്റിയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളുടെ പേര് അധ്യക്ഷന്‍ പറയണമെന്ന ആവശ്യവുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തിയതോടെ ബഹളം കൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് മികച്ച വിജയം കൈവരിച്ചിട്ടും പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഐ വിഭാഗം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ ചൊല്ലി നേരത്തെ തന്നെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിനെ നേരിടാനായി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലാത്തവരെ യോഗത്തില്‍ ഉള്‍പ്പെടുത്തിയതാണ് ചില അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഡി.സി.സി സെക്രട്ടറി വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചാണ് യോഗം അവസാനിപ്പിച്ചത്.
from kerala news edited
via IFTTT