121

Powered By Blogger

Friday, 9 January 2015

നിയന്ത്രണം കര്‍ശനമാക്കി: സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്‌







നിയന്ത്രണം കര്‍ശനമാക്കി: സ്വര്‍ണം ഇറക്കുമതിയില്‍ ഇടിവ്‌


ന്യൂഡല്‍ഹി: നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വര്‍ണം ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായി. വ്യാപാര കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് ഇത് സഹായകമാകും. ജനവരിയിലും ഇതേരീതിയില്‍ ഇറക്കുമതി കുറയുമെന്നാണ് വിലയിരുത്തല്‍.

ഡിസംബറില്‍ ആകെ ഇറക്കുമതി ചെയ്തത് 39 ടണ്‍ സ്വര്‍ണമാണ്. ജനവരി ആദ്യ ആഴ്ചയില്‍ ഏഴ് ടണ്ണും. 2014 നവംബര്‍ മാസത്തില്‍ 152 ടണ്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. സപ്തംബറില്‍ 95.62 ടണ്ണും ഒക്ടബോറില്‍ 109 ടണ്ണുമായിരുന്നു ഇറക്കുമതി.


രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതാണ് ഇറക്കുമതിയില്‍ കുറുവണ്ടാകാനിടയാക്കിയത്. ഈ സാഹചര്യത്തില്‍ ഇറക്കുമതിചെയ്യുന്നതിന് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


വീടുകളിലുറങ്ങുന്നത് 22,000 ടണ്‍ സ്വര്‍ണം











from kerala news edited

via IFTTT