121

Powered By Blogger

Friday, 9 January 2015

പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ ദളിത്‌ യുവാവിന്റെ ആത്മഹത്യാ ശ്രമം











Story Dated: Saturday, January 10, 2015 07:29


കഴക്കൂട്ടം: കഴക്കൂട്ടത്തെ പോലീസുകാരെ ഞെട്ടിച്ചുകൊണ്ട്‌ ദളിത്‌ യുവാവിന്റെ ആത്മഹത്യാ ശ്രമം. പോലീസിന്റെ സാഹസിക ഇടപെടലിനെ തുടര്‍ന്ന്‌ ശ്രമം പരാജയപ്പെടുത്തി യുവാവിനെ പിടികൂടി. മേനംകുളം വാടിയില്‍ സ്വദേശി സുമേഷാണ്‌ (26) ആത്മഹത്യാ ശ്രമം നടത്തിയത്‌. പോലീസ്‌ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപിച്ച്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തലയ്‌ക്കു മുകളിലൂടെ ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ ശേഷം പോക്കറ്റില്‍ നിന്നും ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊള്ളാത്താനായിരുന്നു ശ്രമം.


സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥനാണ്‌ ശ്രമം പരാജയപ്പെടുത്തി യുവാവിനെ പിടികൂടിയത്‌. നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയതോടെ സ്‌റ്റേഷന്‍ പരിസരത്ത്‌ വന്‍ ജനാവലി തടിച്ചുകൂടി. വീട്ടുകാരുടെ സാന്നിധ്യത്തില്‍ സ്‌റ്റേഷന്‍ജാമ്യത്തില്‍ വിട്ടയയ്‌ക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു. മേനംകുളം കനാല്‍ പുറമ്പോക്ക്‌ കേന്ദ്രീകരിച്ചു നടന്ന മണല്‍ കടത്ത്‌ സംഭവത്തിലെ ഒന്നിലധികം കേസുകളില്‍ പിടിക്കപ്പെട്ട്‌ അടുത്തിടെ ശിക്ഷിക്കപ്പെട്ട ആളാണ്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്‌.


മണല്‍കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പുറത്തിറങ്ങിയ ശേഷം ഗുണ്ടാ ആക്‌ടില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി പോലീസ്‌ നിരന്തരം വേട്ടയാടുകയാണെന്ന്‌ കാണിച്ച്‌ സ്‌ഥലം എസ്‌.ഐ, സി.ഐ. എന്നിവരെ പ്രതിയാക്കികൊണ്ട്‌ മനുഷ്യാവകാശ കമ്മീഷനും മറ്റും പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ബുധനാഴ്‌ച രാത്രിയില്‍ മേനംകുളത്തു നടന്ന മണല്‍ കടത്ത്‌ കേസില്‍ തന്റെ പേരുകൂടി എഴുതി ചേര്‍ത്തതായും യുവാവ്‌ പറഞ്ഞു.


ആത്മഹത്യാ ശ്രമത്തിനെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌: മേനംകുളം പാര്‍വതീ പുത്തനാറിന്റെ തീരത്ത്‌ നിരവധി തവണ മണല്‍ കടത്തിയ കേസില്‍ സുമേഷ്‌ ശിക്ഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുമേഷ്‌ എന്നു പേരുള്ള മറ്റൊരാള്‍ ഉള്‍പ്പെട്ടിരുന്നു. ഇത്‌ താനാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ യുവാവ്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും പോലീസ്‌ വ്യക്‌തമാക്കി. എന്നാല്‍ സ്‌റ്റേഷനിലെ ചില പോലീസ്‌ ഉദ്യോഗസ്‌ഥര്‍ സുമേഷിന്‌ തെറ്റായി വിവരം നല്‍കിയതായും ആക്ഷേപമുണ്ട്‌.










from kerala news edited

via IFTTT