121

Powered By Blogger

Friday, 9 January 2015

ബേക്കലില്‍ ത്രീസ്‌റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌ ലൈസന്‍സില്ലാതെ











Story Dated: Thursday, January 8, 2015 02:10


mangalam malayalam online newspaper

ബേക്കല്‍: പുരാവസ്‌തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബേക്കല്‍ കോട്ടയ്‌ക്ക് സമീപം ബേക്കല്‍ റിസോര്‍ട്ട്‌ ഡെവലെപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) പാട്ടത്തിന്‌ നല്‍കിയ സ്‌ഥലത്ത്‌ സ്വകാര്യ റിസോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌ ലൈസന്‍സില്ലാതെ.


1998ല്‍ ബി.ആര്‍. ഡി.സിയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്നതിന്‌ വേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങളാണ്‌ ഇപ്പോള്‍ വര്‍ഷങ്ങളായി നിര്‍മാണ അറ്റ്‌ ബേക്കല്‍ എന്ന സ്വകാര്യ ഗ്രുപ്പിന്‌ റിസോര്‍ട്ടിനായി നല്‍കിയിരിക്കുന്നത്‌. കോട്ടയ്‌ക്ക് തൊട്ടടുത്ത്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ലെന്നയതും കടലില്‍ നിന്ന്‌ നിശ്‌ചിത അളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിയമങ്ങള്‍ ബി.ആര്‍.ഡി.സി ലംഘിച്ചാണ്‌ കെട്ടിട നിര്‍മ്മാണം നടത്തിയത്‌. ഇതിന്‌ കെട്ടിട നമ്പറും ലൈസന്‍സും നല്‍കുന്നതിനെ കേന്ദ്ര പുരാവസ്‌തു വകുപ്പ്‌ എതിര്‍ത്തതിനെ തുടര്‍ന്നാണ്‌ പഞ്ചായത്ത്‌ ലൈസന്‍സ്‌ നല്‍കാതിരുന്നത്‌. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ഗ്രൂപ്പ്‌ ഇല്ലാത്ത സംവിധാനങ്ങള്‍ ഉണ്ടെന്ന്‌ കാണിച്ച്‌ 5000 രൂപയോളം പ്രതിദിന വാടകയ്‌ക്കാണ്‌ റിസോര്‍ട്ട്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കുന്നത്‌. റിസോര്‍ട്ടിന്റെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതാകട്ടെ കാര്‍ ഷെഡ്‌ഡിലാണ്‌.


ആഡംബര നികുതിയിലും റിസോര്‍ട്ട്‌ അധികൃതര്‍ വന്‍ ക്രമക്കേട്‌ നടത്തുന്നതായി ആരോപിക്കുന്നു. പഞ്ചായത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ കെട്ടിടത്തിലെ മുറിക്ക്‌ നല്‍കിയ താല്‍ക്കാലിക നമ്പര്‍ ഉപയോഗിച്ചാണ്‌ റിസോര്‍ട്ട്‌ അധികൃതര്‍ ടാക്‌സ് രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്‌. ഇതിന്റെ മറവില്‍ 4627 രൂപ വാടക വാങ്ങുന്ന ആറ്‌ ആഡംബര മുറികളും 3837 രൂപ വാടക വാങ്ങുന്ന മൂന്ന്‌ ഡീലെക്‌സ് മുറികളും 2000 രൂപ വാങ്ങുന്ന രണ്ട്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ മുകളികളുമാണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.

എന്നാല്‍ നിര്‍മ്മാണ ഗ്രുപ്പിന്‌ റിസോര്‍ട്ട്‌ നടത്തുവാന്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ ലൈസന്‍സ്‌ അനുവദിച്ചിട്ടില്ലെന്നാണ്‌ വിവരാവകാശ രേഖ പ്രകാരം അറിയിച്ചിട്ടുള്ളത്‌.


ബി.ആര്‍.ഡി.സിയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്നതിന്‌ ഒപ്പം തന്നെ സന്ദര്‍ശകര്‍ക്ക്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫെസിലിറ്റി സെന്ററായും പ്രവര്‍ത്തിക്കുന്നതിനാണ്‌ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച്‌ കോര്‍പ്പറേഷന്‍ ഇവിടെ ഒറ്റനില കെട്ടിടം പണിതത്‌. കുറച്ചുകാലം ഇവിടെ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അന്നത്തെ ചില ഉദ്യോഗസ്‌ഥരുടെ താല്‍പര്യ പ്രകാരം ലക്ഷങ്ങള്‍ വാടകയ്‌ക്ക് നല്‍കി ബി.ആര്‍.ഡി.സിയുടെ ഓഫീസ്‌ കാസര്‍കോട്ടേയ്‌ക്ക് മാറ്റിയിരുന്നു. പിന്നീട്‌ ബേക്കല്‍ വികസനത്തിനായി ഉണ്ടാക്കിയ സ്‌ഥാപനത്തിന്റെ ഓഫീസ്‌ 18 കിലോമീറ്ററുകള്‍ ദൂരെ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ഉണ്ടായപ്പോള്‍ പാലക്കുന്നിലെ മറ്റൊരു വാടക കെട്ടിടത്തിലേക്ക്‌ മാറ്റുകയായിരുന്നു.


ടൂറിസ്‌റ്റുകളുടെ സൗകര്യത്തിന്റെ പേരു പറഞ്ഞ്‌ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്‌ ബി.ആര്‍.ഡി.സിയാണ്‌ ഒത്താശ ചെയ്‌തുകൊടുക്കുന്നതെന്ന ആക്ഷേപംശക്‌തമാണ്‌. പള്ളിക്കര ഗ്രാമപഞ്ചായത്ത്‌ വിവരാവകാശരേഖ പ്രകാരം പ്രസ്‌തുത കെട്ടിടത്തിന്‌ നമ്പര്‍ നല്‍കിയിട്ടില്ലെന്നും റിസോര്‍ട്ടിന്‌ ലൈസന്‍സ്‌ നല്‍കിയിട്ടില്ലെന്നും പറയുമ്പോള്‍ ബി.ആര്‍.ഡി.സി അധികൃതര്‍ കെട്ടിടത്തിന്‌ നമ്പറും റിസോര്‍ട്ടിന്‌ ലൈസന്‍സും ഉണ്ടെന്നാണ്‌ വിവരാവകാശ രേഖയില്‍ പറഞ്ഞിട്ടുള്ളത്‌. ഇത്‌ റിസോര്‍ട്ട്‌ ഗ്രൂപ്പിന്റെ സംരക്ഷണത്തിനാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.










from kerala news edited

via IFTTT