121

Powered By Blogger

Friday, 9 January 2015

വിദ്യാഭ്യാസ രംഗത്തിന്‌ വിദ്യാനികേന്‍ നല്‍കുന്ന പങ്ക്‌ പ്രശംസനീയം: കേന്ദ്രമന്ത്രി ശ്രീപദ്‌ നായിക്‌











Story Dated: Saturday, January 10, 2015 03:24


mangalam malayalam online newspaper

മലപ്പുറം: സംസ്‌കാരത്തെ അടിസ്‌ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ സംസ്‌കാരമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂവെന്നു കേന്ദ്ര ആയുഷ്‌ വകുപ്പ്‌ മന്ത്രി ശ്രീപദ്‌ നായിക്‌.

മലപ്പുറം ജില്ലാ വിദ്യാനികേതന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു വിദ്യാനികേതന്‍ നല്‍കുന്ന പങ്ക്‌ പ്രശംസനീയമാണ്‌. നിലവിലുള്ള വിദ്യാഭ്യാസ രീതികളില്‍ നിന്ന്‌ തികച്ചും വിത്യസ്‌തമായ പഠനമാണു വിദ്യാനികേതന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗയും സംസ്‌കൃതവും വ്യായമവും, ആത്മീയതയും ഉള്‍കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കുന്നതില്‍ വിദ്യാനികേതന്‍ നൂറുശതമാനവും വിജയിച്ചു. കേരളത്തിലെ വിദ്യാനികേതന്‍ സ്‌കൂളുകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മന്ത്രിക്ക്‌ നിവേദനം നല്‍കി. വിദ്യാനികേതന്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായിയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും, ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ചടങ്ങില്‍ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്‌ കെ.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അധ്യക്ഷന്‍ ഡോ.പി.കെ.മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ.പി.ശശികല, ഇന്ദിരകൃഷ്‌ണകുമാര്‍ പ്രഭാഷണം നടത്തി. ആര്‍.എസ്‌.എസ്‌ വിഭാഗ്‌ കാര്യവാഹ്‌ ദാമോധരന്‍ എഴുതി തയ്ായറാക്കിയ നിവേദനം മന്ത്രിക്ക്‌ കൈമാറി.










from kerala news edited

via IFTTT