Story Dated: Saturday, January 10, 2015 07:29
തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്നും വ്യാജ ടിക്കറ്റുമായി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. വര്‍ക്കല സ്വദേശി ബൈജു, പാളയംകുന്ന് സ്വദേശി ബിനു, ഓയൂര്‍ സ്വദേശി അജയകുമാര്‍ എന്നിവരാണ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കഴിഞ്ഞ ദിവസം മൂന്നുപേരും സന്ദര്‍ശനവിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ ഇവരുടെ പക്കലുള്ള മടക്കയാത്രാ ടിക്കറ്റ് വ്യാജമാണെന്ന് എമിഗ്രേഷന്‍ അധികൃതര്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന മൂന്നുപേരെയും വലിയതുറ പോലീസിന് കൈമാറി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT