121

Powered By Blogger

Friday, 9 January 2015

മാറിടം പ്രദര്‍ശിപ്പിച്ചു മാധ്യമപ്രവര്‍ത്തനം; സദാചാരവാദികളെ ചൊടിപ്പിച്ചു









Story Dated: Saturday, January 10, 2015 06:48



mangalam malayalam online newspaper

അവതാരകയുടെ മാറിടം പ്രദര്‍ശിപ്പിക്കുന്ന വസ്‌ത്രധാരണത്തിനെതിരേ പരാതിയുമായി പ്രേഷകര്‍ രംഗത്ത്‌. ബി.ബി.സിയുടെ ദ വണ്‍ ഷോ എന്ന പരിപാടിയുടെ അവതാരക റീത്ത ഓറയുടെ വസ്‌ത്രധാരണമാണു ബ്രിട്ടീഷ്‌ സദാചാരവാദികളെ ചൊടിപ്പിച്ചത്‌.


കുടുംബപ്രേക്ഷകരെ മുന്‍നിര്‍ത്തിയുള്ള പരിപാടിയാണ്‌ ദ വണ്‍ ഷോ. വൈകിട്ട്‌ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കാണുന്ന പ്രധാന പരിപാടിയാണിത്‌. ടോപ്പിന്റെ കഴുത്തിറക്കം കൂടിയതോടെയാണു വിമര്‍ശനം ഉയര്‍ന്നത്‌. അവതാരികയുടെ നടപടിക്കെതിരേ നാനൂറിലേറെ പരാതികള്‍ ചാനലിനു ലഭിച്ചു. സംഭവം വിവാദമായതോടെ ചാനല്‍ അധികൃതര്‍ മാപ്പു പറഞ്ഞു തടി തപ്പി.


നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ പരിപാടിക്ക്‌ അനുയോജ്യമായ വസ്‌ത്രം ധരിക്കണമെന്ന്‌ അവതാരകയോട്‌ അഭ്യര്‍ഥിക്കുമായിരുന്നുവെന്ന്‌ ചാനല്‍ അറിയിപ്പില്‍ പറയുന്നു. മുമ്പ്‌ ഒരു എപ്പിസോഡില്‍ ഇറക്കം കുറഞ്ഞ സ്‌പ്‌ളിറ്റ്‌ ഗൗണ്‍ ധരിച്ചെത്തിയും റീത്ത വിവാദനായികയായിട്ടുണ്ട്‌.










from kerala news edited

via IFTTT