121

Powered By Blogger

Friday, 9 January 2015

വിജിലന്‍സ്‌ എത്തുന്നതിനു മുമ്പ്‌ തിരൂര്‍ നഗരസഭയില്‍ നിന്നും മുങ്ങിയ ഫയല്‍ കൊറിയര്‍ വഴി തിരിച്ചെത്തി











Story Dated: Saturday, January 10, 2015 03:24


തിരൂര്‍: അനധികൃത കെട്ടിടങ്ങള്‍ക്കു അനുമതി നല്‍കിയെന്ന പരാതിയെതുടര്‍ന്നു പരിശോധനക്കായി തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങളുടെ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥന്മാര്‍ എത്തുന്നതിനു മുമ്പ്‌ മുങ്ങിയ അഴിമതി ഫയല്‍ പ്രതിപക്ഷ കൗണ്‍സിലര്‍ പ്രേക്ഷിതനായുള്ള മേല്‍വിലാസത്തില്‍ ചെയര്‍പേഴ്‌സന്റെ കയ്യില്‍ കൊറിയര്‍ സര്‍വീസ്‌ മുഖാന്തിരം തിരിച്ചെത്തി. തിരൂര്‍ നഗരസഭയിലാണു ലക്ഷങ്ങളുടെ അഴിമതി വെളിപ്പെടുത്തുന്ന ഫയല്‍ മാസങ്ങളുടെ അജ്‌ഞാതവാസത്തിനു ശേഷം തിരിച്ചെത്തിയത്‌. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസിന്റെ അനേ്വഷണം ആവശ്യപ്പെട്ടും ഇടതുമുന്നണി പ്രവര്‍ത്തകര്‍ തിരൂര്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ പി. രാമന്‍കുട്ടിയെ ഉപരോധിച്ചു. വാഗണ്‍ട്രാജഡി സ്‌മാരക ടൗണ്‍ഹാളിന്റെ അറ്റകുറ്റപ്പണിക്ക്‌ ഭരണാനുമതി നല്‍കിയ ഫയലാണ്‌ മുങ്ങിയത്‌. നേരത്തെ ഭരണസമിതി 96 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ്‌ അനുവദിച്ചിരുന്നു. പിന്നീട്‌ കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക്‌ വിടാതെ എസ്‌റ്റിമേറ്റ്‌ 1.22 കോടി രൂപയായി ഉയര്‍ത്തി. വിജിലന്‍സ്‌ പരിശോധനക്കെത്തിയപ്പോഴേക്കും മുപ്പതോളം ഫയലുകള്‍ കാണാതായ കൂട്ടത്തിലാണ്‌ ഇതും അപ്രത്യക്ഷമായത്‌. എന്നിട്ടും വിജിലന്‍സ്‌ അഴിമതി പ്രത്യക്ഷത്തില്‍ തെളിയുന്ന ഫയലുകള്‍ കണ്ടെത്തി കേസെടുത്തു. അനധികൃത കെട്ടിടങ്ങള്‍ക്ക്‌ അനുമതി നല്‍കിയതായാണ്‌ കണ്ടെത്തിയത്‌. ടൗണ്‍ഹാള്‍ അറ്റകുറ്റപ്പണി സംബന്ധിച്ച ഫയല്‍ മുങ്ങുന്നതിന്‌ ഏതാനും ആഴ്‌ച മുമ്പ്‌ പ്രതിപക്ഷ നേതാവ്‌ പരിശോധിച്ചതാണ്‌. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഫയല്‍ കാണാനില്ലെന്ന മറുപടിയാണ്‌ അപേക്ഷകനു ലഭിച്ചത്‌. അതിനിടെ കഴിഞ്ഞ ദിവസം പ്രതിപക്ഷ കൗണ്‍സിലര്‍ പി.പി ലക്ഷ്‌മണന്‍ പ്രേക്ഷിതനായുള്ള മേല്‍വിലാസത്തില്‍ ചെയര്‍ പേഴ്‌സന്‌ കൊറിയറില്‍ ഫയല്‍ തിരികെ ലഭിക്കുകയാണുണ്ടായത്‌. ഫയല്‍ അപ്രത്യക്ഷമാക്കിയതും തിരിച്ചെത്തിച്ചതും ആരാണെന്ന്‌ കണ്ടെത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക്‌ ഇതില്‍ പങ്കില്ലെന്നും പറഞ്ഞാണ്‌ പ്രതിപക്ഷ കക്ഷികള്‍ വൈസ്‌ ചെയര്‍മാനെ ഉപരോധിച്ചത്‌. ചെയര്‍ പേഴ്‌സനെ ഉപരോധിക്കാനായിരുന്നു തീരുമാനം. ചെയര്‍പേഴ്‌സനും മുനിസിപ്പല്‍ സെക്രട്ടറിയും നഗരസഭയില്‍ എത്താത്തതിനെത്തുടര്‍ന്നാണ്‌ വൈസ്‌ ചെയര്‍മാനെ ഉപരോധിച്ചത്‌. സംഭവത്തെ സംബന്ധിച്ച്‌ അ്‌നേ്വഷണമാവശ്യപ്പെട്ട്‌ പോലീസില്‍ പരാതി നല്‍കാമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു. മുനിസിപ്പല്‍ പ്രതിപക്ഷനേതാവ്‌ കെ. കൃഷ്‌ണന്‍ നായര്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരായ പി.പി ലക്ഷ്‌മണന്‍, ഊ്‌ട്ടില്‍ ലക്ഷ്‌മിക്കുട്ടി, പ്രതിപക്ഷ അംഗങ്ങളായ പിമ്പുറത്ത്‌ ശ്രീനിവാസന്‍, കുഞ്ഞു മീനടത്തൂര്‍ തുടങ്ങിയവരാണു ഉപരോധത്തിനു നേതൃത്വം നല്‍കിയത്‌.










from kerala news edited

via IFTTT