121

Powered By Blogger

Friday, 9 January 2015

ചാര്‍ലി ഹെബ്‌ദോ ആക്രമണം; മൂന്ന്‌ ഭീകരരെയും നാലു ബന്ദികളെയും വധിച്ചു









Story Dated: Saturday, January 10, 2015 08:09



mangalam malayalam online newspaper

പാരീസ്‌: ഫ്രഞ്ച്‌ മാധ്യമം ചാര്‍ലി ഹെബ്‌ദോ ആക്രമണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ ഭീകരര്‍ക്കും നാലു ബന്ദികള്‍ക്കും ജീവന്‍ നഷ്‌ടമായി. ആഴ്‌ചപ്പതിപ്പിന്റെ ഓഫീസില്‍ 12 പേരെ വെടിവെച്ചു കൊന്ന ചെറീഫ്‌ കൗവാച്ചി, സെയിദ്‌ കൗവാചി എന്നിവര്‍ക്ക്‌ പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആറു പേരെ ബന്ദികളാക്കിയ ഇരുവര്‍ സംഘത്തിലെ ആംഡി കൗലിബാലിയെയും ഫ്രഞ്ച്‌ പോലീസ്‌ വധിച്ചപ്പോള്‍ ബന്ദികളില്‍ നാലു പേരെ ഭീകരരും കൊന്നു. സംഘത്തില്‍ ഉണ്ടായിരുന്ന ഹയാത്‌ ബുമേദിയന്‍ എന്ന യുവതി രക്ഷപ്പെട്ടു. ബന്ദികളില്‍ രണ്ടുപേര്‍ സുരക്ഷിതരാണ്‌.


ബുധനാഴ്‌ച പോലീസുകാരിയെ വധിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ്‌ ഹയാതും കൗലിബാലിയെന്നുമാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. കഴിഞ്ഞ ബുധനാഴ്‌ച രാവിലെയായിരുന്നു ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസില്‍ ആക്രമണം നടന്നത്‌. ഇതിന്‌ പിന്നാലെ ഒരു കാര്‍ തട്ടിയെടുത്ത്‌ രക്ഷപ്പെട്ട ഇരുവരും ദമാത്തില്‍ എന്‍ ഗോലെ നഗരത്തിലെ ഒരു അച്ചടി ശാലയിലായിരുന്നു ഒളിച്ചിരുന്നത്‌. ഒരു കാര്‍ഡ്‌ബോഡ്‌ പെട്ടിയിലായിരുന്നു. പാരീസിന്‌ കിഴക്കേ പ്രവിശ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആറു പേരെ ബന്ദികളാക്കിയ ആംഡി കൗലിബാലിയും ഹയാതും കൗവ്വാചി സഹോദരങ്ങള്‍ക്കൊപ്പം അല്‍ കെ്വായ്‌ദ അംഗങ്ങളാണെന്ന്‌ സംശയിക്കുന്നുണ്ട്‌.


കൗവ്വാച്ചി സഹോദരങ്ങള്‍ ദാമര്‍ട്ടിന്‍-എന്‍-ഗൂലി നഗരത്തിലേക്ക്‌ കൊണ്ടുപേയവരില്‍ നിന്നും രക്ഷിച്ച രണ്ടു പേര്‍ സുരക്ഷിതരാണെന്ന്‌ പോലീസ്‌ പറഞ്ഞു. പാരീസ്‌ പോര്‍ട്ട്‌ ഡേ വിന്‍കേന്‍സില്‍ സെമി ഓട്ടോമാറ്റിക്‌ റൈഫിളുമായി വെടിയുതിര്‍ത്തു കൊണ്ടാണ്‌ കോഷര്‍ മാര്‍ക്കറ്റില്‍ ആംഡി ആള്‍ക്കാരെ ബന്ദികളാക്കിയത്‌. കൗവ്വാച്ചിസഹോദരങ്ങളെ വെറുതേ വിട്ടില്ലെങ്കില്‍ പിടിച്ചു വെച്ചിരിക്കുന്നവരെ മുഴുവന്‍ കൊല്ലുമെന്ന്‌ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ കൗവാചി സഹോദരങ്ങളെ പോലെ പോലീസ്‌ ഇയാളെയും വധിച്ചു.










from kerala news edited

via IFTTT