Story Dated: Friday, January 9, 2015 01:49
ഹൈദരാബാദ് : തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എം.പിയുമായ കെ. കവിതയ്ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. കടുത്ത പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച കവിതയെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയയാക്കിയതിനെ തുടര്‍ന്നാണ് രോഗബാധ സ്ഥിരീകരിച്ചത്.
എം.പിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT