Story Dated: Saturday, January 10, 2015 09:49

ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സുനന്ദ പുഷ്ക്കറുടെ ദേഹത്ത് 15 മുറിവുകള്‍ ഉണ്ടായിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ അവ മരണകാരണമല്ല. മുറിവുകള്‍ 12 മണിക്കൂര്‍ മൂതല്‍ നാലു ദിവസം വരെ പഴക്കമുള്ളവയാണ്. ഇവയില്‍ ഒന്ന് ഇഞ്ചക്ഷന് മൂലമുള്ളതും മറ്റൊന്ന് കടിച്ചുമുറിച്ചതുമാണ്. പിടിവലി നടന്നതുമൂലമുണ്ടായ മുറിവുകളും ദേഹത്തുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
മാരകമായ വിഷം ഉള്ളില്‍ ഉള്ളില്‍ ചെന്നുതന്നെയാണ് മരണം സംഭവിച്ചിരിക്കുന്നത്. വിഷം കഴിച്ചതോ കുത്തിവച്ചതോ ആയിരിക്കാം. മരണം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ തരൂരും സുനന്ദയും വഴക്കുണ്ടായി എന്ന് വ്യക്തമായ സാഹചര്യത്തില്‍ തരൂരിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. തരൂരിന്റെ സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തരൂരിന്റെ രണ്ടു സഹായികളെയും സുനന്ദയുടെ സുഹൃത്ത് സുനില്‍ എന്നയാളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്.
from kerala news edited
via
IFTTT
Related Posts:
വീണ്ടും വംശീയ വിദ്വേഷം; ദളിത് യുവതിയെ ചാണകം തീറ്റിച്ചു Story Dated: Monday, March 16, 2015 03:52ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയില്‍ പഞ്ചായത്ത് ഡപ്യൂട്ടി ചീഫ് ആയി തെരഞ്ഞെടുക്കപ്പെട്ട ദളിത് യുവതിയെ ചാണകം തീറ്റിച്ചു. കുന്വാര്പൂര് ഗ്രാമ പഞ്ചായത്തിലെ ഡപ്യൂട്ടി ചീഫായ കുസ്മാ … Read More
ഹര്‍ത്താല്‍ ദിനത്തിലെ പോലീസ് നടപടി: എല്‍.ഡി.എഫിന്റെ അങ്കമാലി പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം Story Dated: Monday, March 16, 2015 03:49അങ്കമാലി: ഹര്‍ത്താല്‍ ദിനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ പോലീ… Read More
പണപ്പെരുപ്പ നിരക്ക് 2.06% താഴ്ന്നു Story Dated: Monday, March 16, 2015 03:40ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിവ്. ഫെബ്രുവരിയില്‍ -2.06 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പ്രതിവര്‍ഷ… Read More
ബിവ്കോ ഔട്ട്ലെറ്റില് മദ്യത്തിന് അമിതവില: നാലു ജീവനക്കാര്‍ക്കെതിരെ നടപടി Story Dated: Monday, March 16, 2015 03:23ഇടുക്കി: മൂലമറ്റത്ത് ബിവ്റേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റില് മദ്യത്തിന് അമിതി വില ഈടാക്കിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടി. ഷോപ്പ് മാനേജര്‍ പി.കെ ശങ്കരപിള്ളയെ സസ്പെന്റ… Read More
മാണി കോഴ വാങ്ങിയിട്ടില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം Story Dated: Tuesday, March 17, 2015 01:31തിരുവനന്തപുരം: കെ.പി.സി.സി യോഗത്തില്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശനം. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയാണ് വിമര്‍ശനം ഉന്നയിച്ച… Read More