Story Dated: Saturday, January 10, 2015 03:21
കോഴിക്കോട്: മദ്യ നിരോധനവും ബാറുകളുടെയും ബീവറേജ് ഔട്ട്‌ലറ്റുകളുടെയും പ്രവര്‍ത്തനവും ഭാഗികമായി നിലച്ചതും മുതലെടുത്ത് ജില്ലയില്‍ വേരുറപ്പിച്ച കഞ്ചാവ്-മയക്കുമരുന്ന് മാഫിയ തഴച്ചു വളരുന്നു. കഴിഞ്ഞ വര്‍ഷത്തെ സജീവമായ എക്‌സൈസ്- പോലീസ് നടപടികളുടെ ഭാഗമായി നിരവധി വില്‍പനക്കാരെ പിടികൂടിയെങ്കിലും മറുവശത്ത് അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് വ്യാപാരം കൊഴുക്കുകയാണ്. പൂട്ടിയിട്ട ബാറുകള്‍ക്ക് മുന്നിലായിരുന്നു അടുത്തിടെ മയക്കുമരുന്ന് മാഫിയകളുടെ വിഹാര കേന്ദ്രം. ഇപ്പോള്‍ പ്രവര്‍ത്തനം മറ്റ് മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെയാണ് കഞ്ചാവ് സഹിതം പിടിച്ചത്. ഇതില്‍ ഭൂരിഭാഗവും അന്യസംസ്‌ഥാന തൊഴിലാളികളാണ്.എക്‌സൈസ് സംഘം പലരേയും പിടിക്കുന്നുണ്ടെങ്കിലും വലയിലാകുന്നത് ചെറിയ കണ്ണികളാണ്. മദ്യം കിട്ടാതെ വന്നതോടെ കഞ്ചാവ് വലിച്ച് റോഡരികില്‍ കിടക്കുന്നവരുടെ എണ്ണവും അടുത്തിടെ പെരുകിയെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.
ജില്ലയില്‍ പച്ചക്കറി-മത്സ്യ-കളിപ്പാട്ട വില്‍പനയുടെ മറവില്‍ കഞ്ചാവ്‌മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായാണ് എക്‌സൈസിനു ലഭിച്ച വിവരം. അടുത്തിടെ കഞ്ചാവുമായി ഫറോക്കില്‍നിന്ന് പിടികൂടിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്‌ദുറഹ്‌മാനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. മദ്യം പോലെ, ഉപയോഗിച്ചാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും മറ്റൊരു ആകര്‍ഷണം. പെട്ടെന്ന് കണ്ടത്തൊതിരിക്കാന്‍ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും ഒഴിഞ്ഞ മത്സ്യപ്പെട്ടികളിലുമാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പ്രത്യേക ആവശ്യക്കാര്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയാവുന്ന തരത്തിലാണ് ഈ സംവിധാനം. ആന്ധ്രയില്‍നിന്നുള്ള കഞ്ചാവാണ് ജില്ലയിലും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്. നേരത്തേ ഇടുക്കി കഞ്ചാവിനായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്. ഏറ്റവും മികച്ച രീതിയില്‍ പെട്രോ ഹൈഡോ കനേബിയന്‍ (പി.എച്ച്.സി) ഘടകമുള്ളതിനാല്‍ നല്ല വീര്യമുള്ളതാണെന്നതായിരുന്നു ഇടുക്കി കഞ്ചാവിന്റെ ആകര്‍ഷണം.
എന്നാല്‍, ശക്‌തമായ ഇടപെടലിനത്തെുടര്‍ന്ന് ഇടുക്കി കഞ്ചാവ് നശിപ്പിക്കപ്പെട്ടതോടെ ഇടുക്കി കഞ്ചാവ് എന്ന പേരില്‍ ആന്ധ്രാ കഞ്ചാവാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
ജില്ലയില്‍ രാമനാട്ടുകര, ബാലുശ്ശേരി, കൂട്ടാലിട, താമരശ്ശേരി, വടകര, വില്യാപ്പള്ളി, ഫറോക്ക്, നല്ലളം, ചേവായൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍, കല്ലായി, സൗത്ത് ബീച്ച്, പാളയം എന്നിവിടങ്ങളില്‍ കഞ്ചാവ് ലോബി ശക്‌തമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ബട്ടന്‍സ് അഥവാ മയങ്ങും ഗുളികകള്‍
മയക്കുഗുളിക വിതരണംചെയ്ുന്ന സംഘം ജിയല്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സജീവം. സ്‌പാമോപ്രോക്‌സിവോണ്‍ ഗുളികകളും നിട്രാവൈറ്റ് ഗുളികകളുമാണ് വ്യാപകമായി വിറ്റഴിക്കുന്നത്. ക്ലീന്‍ കാമ്പസ് സേഫ് പദ്ധതിയുടെ ഭാഗമായി തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭ്യമായയെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. ബട്ടന്‍സ്, സുഡാനി തുടങ്ങിയ രഹസ്യ കോഡുപയോഗിച്ചാണു വില്‍പന.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സംഘം ഗുളികകള്‍ എത്തിക്കുന്നത്.നഗരത്തിലെ നിരവധി പെണ്‍കുട്ടികള്‍ മയക്കുഗുളികക്ക് അടിമപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുളികളുടെ വിതരണ സംഘത്തില്‍ നഗരത്തിലെ ചില കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെട്ടതായും വിവരമുണ്ട്.ക്യാന്‍സര്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നതാണ് സ്‌പാമോപ്രോക്‌സിവോണ്‍. മാനസികരോഗികള്‍ ഉപയോഗിക്കുന്നതാണ് നിട്രാവൈറ്റ് ഗുളികള്‍. ഈ ഗുളികകളുടെ ഉപയോഗം വൃക്കയെയും കരളിനെയും ഗുരുതരമായി ബാധിക്കും. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസ് സംഘം മയക്കുഗുളികളുടെ വില്‍പനയുമായി ബന്ധപ്പെട്ട് നിരവധി പേരെ അടുത്തിടെ പിടികൂടിയിരുന്നു.
വടകരയില്‍ കഞ്ചാവ് കച്ചവടം തകൃതി
വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. അന്യസംസ്‌ഥാനത്തൊഴിലാളികള്‍ തമ്പടിക്കാന്‍ തുടങ്ങിയതോടെയാണ് ഇടക്കാലത്ത് കുറവുവന്നിരുന്ന കഞ്ചാവ് കച്ചവടവും ഉപയോഗവും വീണ്ടും കൂടിയത്. താലൂക്ക് പരിധിയില്‍ ഒരു മാസത്തിനിടെ എക്‌സൈസ് വകുപ്പ് മയക്കുമരുന്നു വില്‍പ്പനക്കാരായ നാലു പേരെയാണു പിടികൂടിയത്.
അറസ്‌റ്റുചെയ്‌ത പ്രതികളില്‍ ഒരാള്‍ ബംഗാളി സ്വദേശിയാണ്. വടകര, നാദാപുരം, ഭാഗങ്ങളിലാണ് ഇങ്ങനെ കൊണ്ടുവരുന്ന കഞ്ചാവ് വില്‍ക്കുന്നത്. മിക്കവാറും അന്യസംസ്‌ഥാന തൊഴിലാളികളെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നുമുണ്ട്.
വടകര ടൗണ്‍, വില്യാപ്പള്ളി, വടകര, മാഹി റെയില്‍ വേസ്‌റ്റേഷന്‍ പരിസരങ്ങള്‍, നാദാപുരം, വില്യാപ്പള്ളി, കായപ്പനച്ചി, കുറ്റ്യാടി എന്നിവിടങ്ങളില്‍ മയക്കുമരുന്ന് ഉപഭോഗം വര്‍ധിച്ചുവരുന്നതായാണ് എക്‌സൈസ് വകുപ്പിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് ഇവിടങ്ങളില്‍ രഹസ്യ നിരീക്ഷണവും പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്. അന്യസംസ്‌ഥാന തൊഴിലാളികള്‍, ലോഡിങ് തൊഴിലാളികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുവില്‌പന കൂടുതലും നടക്കുന്നത്. ഇടക്കാലത്ത് കഞ്ചാവിന്റെ ഉപയോഗത്തിലും വില്‍പ്പനയിലും കുറവുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ജില്ലയുടെ പല ഭാഗങ്ങളിലും യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടിയിട്ടുണ്ട്‌്.
വിദ്യാലയങ്ങള്‍ മാര്‍ക്കറ്റ്
ജില്ലയില്‍ പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരില്‍ തൊണ്ണൂറുപേരും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിറ്റിരുന്നത്. വില്‍പനക്കാരുടെ വാക്ക് വിശ്വസിക്കാമെങ്കില്‍ മയക്കുഗുളികകളോടാണ് കുട്ടികള്‍ക്ക് കൂടുതല്‍ പ്രണയം.
ലഹരിക്കടിമപ്പെട്ട് ചികിത്സ തേടിയെടുത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. കുട്ടികളുടെ ഭാവിയും വിദ്യാലയങ്ങളുടെ സല്‍പ്പേരും നഷ്‌ടപ്പെടുമെന്നതിനാല്‍ വിഷയം പലപ്പോഴും ഒതുക്കിത്തീര്‍ക്കുകയാണ്. കത്തിയും ബ്‌ളേഡുമൊക്കെക്കൊണ്ട് സ്വന്തം ശരീരം വരഞ്ഞുകീറിയ ഒമ്പതാം ക്‌ളാസുകാരിയുടെ രക്ഷിതാക്കള്‍ അടുത്തിടെ കോഴിക്കോട് അസിസ്‌റ്റന്റ് കമ്മീഷണറെ പരാതിയുമായി സമീപിച്ചിരുന്നു. മാഫിയകളെ നേരിടാന്‍ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്ര?ട്ടക്ഷന്‍ ഗ്രൂപ്പുകളും മറ്റും രൂപവത്‌കരിച്ചിട്ടുണ്ട്. ഉപഭോക്‌താക്കളെ തന്നെ പിന്നീടു വിതരണക്കാരുമായി മാറ്റാമെന്നതിനാല്‍ മാഫിയ സ്‌കൂള്‍ പരിസരങ്ങളില്‍ തന്നെ കറങ്ങുന്നത്.
അധികൃതരും ആശങ്കയില്‍
ജില്ലയില്‍ ഇത്രയേറെ പേര്‍ കഞ്ചാവും മയക്കുമരുന്നുമായി പിടിയിലാകുന്നത് എക്‌സൈസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു കിലോ കഞ്ചാവ് വരെ കൈവശം വയ്‌ക്കുന്ന കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നര്‍ക്കോട്ടിക് കേസുകള്‍ പെരുകുന്നതെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ട്രെയിന്‍മാര്‍ഗം കഞ്ചാവ് കേരളത്തിലെത്തിച്ച് വിറ്റഴിക്കുന്ന മാഫിയ സംഘം പിടിയിലാകുന്നവരെ ജാമ്യത്തിലിറക്കാനും കേസ് നടത്താനും രംഗത്തിറങ്ങുന്ന സ്‌ഥിതിയുമുണ്ട്.
എണ്‍പതു രൂപയ്‌ക്ക് ബീഡി
ഈ കാശിന് ക്വാര്‍ട്ടര്‍ പോലും മദ്യശാലയില്‍ നിന്ന് കിട്ടില്ല. എന്നാല്‍ ഈ തുകയ്‌ക്ക് കഞ്ചാവ് ബീഡി സുലഭമാണ്. മദ്യത്തെക്കാള്‍ നല്ല കിക്കും കിട്ടും. ബീഡി വലിക്കുന്നത് പോലെ സെക്കന്റുകള്‍ക്കുളളില്‍ ഒളിവോ മറയോ ഇല്ലാതെ കഞ്ചാവ് ഉപയോഗിക്കാമെന്നതും മദ്യത്തെപോലെ രൂക്ഷമായ ഗന്ധമില്ലെന്നതും പലരെയും കഞ്ചാവിന് പിന്നാലെ പോകാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇരകളും വില്‍പനക്കാരും മറുനാട്ടുകാര്‍
അന്യസംസ്‌ഥാന തൊഴിലാളികളാണ് കഞ്ചാവിന്റെ പ്രധാന ഉപഭോക്‌താക്കള്‍. പുകയില ഉല്‍പ്പന്നങ്ങളിലൂടെ ലഹരിതേടുന്നവരാണ് അന്യസംസ്‌ഥാന തൊഴിലാളികളില്‍ ഏറെപ്പേരും . സ്‌കൂള്‍, കോളജ് പരിസരങ്ങളിലും കടകളിലും പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്‌തതോടെ പാന്‍മസാലപോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കിട്ടാതാകുകയും വില കൂടുകയും ചെയ്‌തു.
മദ്യപിക്കാറുണ്ടെങ്കിലും വിദേശമദ്യത്തോട് ഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. കുറച്ച് പണം മാത്രം ചെലവഴിച്ച് ബാക്കി മിച്ചം പിടിച്ച് നാട്ടിലയയ്‌ക്കുന്നതാണ് ഇവരുടെ രീതി. അതിനാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലഹരിയാര്‍ജിക്കാനുള്ള കുറുക്കു വഴിയായാണ് ഇവര്‍ കഞ്ചാവിനെ കാണുന്നത്. ശരീരവേദന അകറ്റുന്നതിനും മാനസിക ഉല്ലാസത്തിനുമായാണ് കഞ്ചാവ് ഉപയോഗിക്കുന്നത്.
ഗ്രാമങ്ങളില്‍ താവളം
നഗരത്തില്‍ മയക്കുമരുന്ന് വേട്ട ശക്‌തമായതിനെ തുടര്‍ന്ന് ചെറുപട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇവരുടെ ബിസിനസ് സാമ്രാജ്യം വിദേശ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതിനു തെളിവാണ് നടുവണ്ണൂരില്‍ മയക്കുമരുന്ന് വസ്‌ത്രത്തില്‍ ഒളിപ്പിച്ച് യുവാവിന്റെ കൈവശം കുവൈത്തിലേക്ക് കൊടുത്തയക്കാന്‍ ശ്രമിച്ച സംഭവം. കോഴിക്കോട്ട് മയക്കുമരുന്ന് വിപണന സംഘങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അടുത്തകാലത്താണു നഗരത്തില്‍ അധികൃതര്‍ മയക്കുമരുന്ന് വേട്ട ശക്‌തമാക്കിയിരുന്നു.
ഇതോടെ നഗരത്തില്‍ നിന്ന് പ്രവര്‍ത്തനകേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കയാണ് മയക്കുമരുന്ന റാക്കറ്റ്. സംസ്‌ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും എത്തുന്ന മയക്കുമരുന്ന സ്‌റ്റോക്ക് ചെയ്യാനും വില്‍പന ആസൂത്രണം ചെയ്യാനും ഇവര്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത് ചെറുപട്ടണങ്ങളും ഗ്രാമങ്ങളുമാണ്. ജില്ലയില്‍ പ്രധാനമായും കൊയിലാണ്ടി, ഫറോക്ക് എന്നീ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
from kerala news edited
via IFTTT