Story Dated: Saturday, March 7, 2015 01:52
ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ ചൂളാണി അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി മ ാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്‌ഘാടനം നടത്തിയില്ല. അംഗന്‍വാടിയുടെ പ്രവര്‍ത്തനം ഇപ്പോഴും വാടകകെട്ടിടത്തില്‍ തന്നെ. 2012-2013 വര്‍ഷത്തിലെ 5.65 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍, കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇത് ഉദ്‌ഘാടനം നടത്താതെ നീട്ടി കൊണ്ടു പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച അംഗന്‍വാടി അന്ന് മുതല്‍ വാടക കെട്ടിടത്തിലായിരുന്നു.
പിന്നീട് നാട്ടുകാര്‍ 75,000 രൂപ പിരിവെടുത്ത് മൂന്ന് സെന്റ് സ്‌ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കാന്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചത്. തുടര്‍ന്നാണ് ഇതിനാവശ്യമായി ഫണ്ട് അനുവദിച്ചത്. എന്നാല്‍, കെട്ടിട നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കിയെങ്കിലും ഇവിടെ ചുറ്റുമതില്‍ ഇല്ലാത്തത് കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നതിനാല്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് കപ്പൂര്‍ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ നിര്‍മ്മാണം വൈകിയതാണ് ഇപ്പോള്‍ കെട്ടിടം തുറന്ന് കൊടുക്കുന്നതിന് തടസമായത്. മഴയ്‌ക്ക് മുമ്പ് ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അംഗന്‍വാടി ഉദ്‌ഘാടനം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT