Story Dated: Saturday, March 7, 2015 08:47
ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുക തന്നെ ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഇത് ഒഴിവാക്കണമെങ്കില്‍ അതിര്‍ത്തി ലംഘിക്കാതിരിക്കുകയാണ് വേണ്ടതെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും മത്സ്യത്തൊഴിലാളികള്‍ തമ്മിലുളള ചര്‍ച്ച നടക്കുന്ന അവസരത്തിലാണ് വിക്രമസിംലെയുടെ ശക്‌തമായ പ്രതികരണം വന്നിരിക്കുന്നത്. അടുത്തയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്.
ആരെങ്കിലും തന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ അവരെ വെടിവയ്‌ക്കാന്‍ അവകാശമുണ്ട്. വെടിയേറ്റ് അക്രമി മരിച്ചാല്‍ തനിക്ക് നിയമ പരിരക്ഷയുണ്ടായിരിക്കുമെന്നും ശ്രീലങ്കന്‍ നിലപാട് വ്യക്‌തമാക്കി റെനില്‍ തമിഴ് ചാനല്‍ തന്തിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുളളില്‍ ജാഫ്‌നയില്‍ നിന്നുളള മത്സ്യത്തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. ഇന്ത്യക്കാര്‍ സ്വന്തം അതിര്‍ത്തിക്കുളളില്‍ നില്‍ക്കണം. അതിര്‍ത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ വെടിവയ്‌ക്കുന്നത് മനുഷ്യാവകാശലംഘനമല്ല എന്നും റെനില്‍ കൂട്ടിച്ചേര്‍ത്തു.
കച്ചത്തീവിനെ കുറിച്ചുളള വിവാദം അവസാനിച്ചതാണ്. അത് ശ്രീലങ്കയുടെ ഭാഗമാണെന്ന് ഇന്ത്യയും അംഗീകരിച്ചതായാണ് മനസ്സിലാക്കുന്നത്. ബാക്കിയെല്ലാം തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്.
ഇന്ത്യയുമായും ചൈനയുമായും ശ്രീലങ്കയുടെ ബന്ധം വ്യത്യസ്‌തമാണെന്ന് റെനില്‍ വിക്രമ സിംഗെ പ്രതികരിച്ചു. 2009 ല്‍ എല്‍ടിടിക്കെതിരെയുളള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ സഹായം വിസ്‌മരിക്കനാവില്ല. അതേസമയം, തമിഴ് വംശജരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ കൂട്ടക്കൊല ചെയ്‌തുവെന്ന വടക്കന്‍ പ്രവിശ്യ പാസാക്കിയ പ്രമേയത്തെ അദ്ദേഹം എതിര്‍ത്തു. യുദ്ധത്തില്‍ എല്ലാ വിഭാഗത്തിലുളളവരും മരിച്ചു. തമിഴരുടെയത്രയും തന്നെ മുസ്ലീങ്ങളും സിംഹളരും മരിച്ചിട്ടുണ്ട്.
2005 തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്‌സെ എല്‍ടിടി നേതാവ് വേലുപ്പിളള പ്രഭാകരന് പണം നല്‍കിയെന്നും വിക്രമസിംഗെ ആരോപിച്ചു. അന്ന് ജാഫ്‌നയിലുളളവരെ വോട്ടുചെയ്യാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ 2009 യുദ്ധം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT