Story Dated: Friday, March 6, 2015 03:06
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം രാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ കുന്നത്തുപറമ്പ് താഴത്തെ പുരയ്‌ക്കല്‍ സത്യന്‍ (48), മകന്‍ അമൃതേഷ് (17) എന്നിവരുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ തറവാട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. മകളുടെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിക്കാണ് അപകടം. സത്യന്‍ ഫര്‍ണീച്ചര്‍ ജോലിക്കാരനാണ്. അമൃതേഷ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
from kerala news edited
via IFTTT