121

Powered By Blogger

Friday, 6 March 2015

പണം തട്ടിപ്പ്‌ കേസ്‌: പ്രതി പോലീസ്‌ കസ്‌റ്റഡിയില്‍











Story Dated: Saturday, March 7, 2015 01:51


ചങ്ങനാശേരി: പണംതട്ടിപ്പു കേസില്‍ ചങ്ങനാശേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പുഞ്ചവയല്‍ വേഗപ്പാറ സോമനെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. സോമന്‍ കൊച്ചിയിലെ തോപ്പുംപടിയിലുള്ള രഘുനാഥ്‌ സേഠിന്‌ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട്‌ നല്‍കിയിരുന്ന 35000 രൂപ കണ്ടെടുത്തു. ഇന്നലെ സോമനുമായി ചങ്ങനാശേരി സി.ഐ വി.എ നിഷാദ്‌മോന്‍, എസ്‌.ഐ ജെര്‍ലിന്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തോപ്പുംപടിയിലെത്തി പണം കണ്ടെത്തിയത്‌.


അതേസമയം ഈ കേസിലെ കൂട്ടുപ്രതി അടിമാലി ആമ്പല്ലൂര്‍ ചിലമ്പിക്കുന്നേല്‍ എബ്രഹാമിനു ജാമ്യം ലഭിച്ചു. ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം വില്‍ക്കുന്നതിന്‌ സഹായിക്കാമെന്ന്‌ പറഞ്ഞ്‌ ആലപ്പുഴ സ്വദേശി റഫീഖ്‌ എന്നയാളെ കബളിപ്പിച്ച്‌ മൂന്നരലക്ഷം രൂപ ചങ്ങനാശേരിയില്‍ വച്ച്‌ തട്ടിയെടുത്ത കേസിലാണ്‌ ഇരുവരും അറസ്‌റ്റിലായത്‌.










from kerala news edited

via IFTTT