Story Dated: Saturday, March 7, 2015 01:51
മണിമല: വേനല്‍ മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റില്‍ ആലപ്ര, വഞ്ചികപ്പാറ, പുളിക്കന്‍ പാറ എന്നിവിടങ്ങളില്‍ വന്‍ നാശ നഷ്‌ടം. പുളിക്കന്‍ പാറയില്‍ പതിനഞ്ചുവീടുകള്‍ പൂര്‍ണമായും നാല്‍പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൃഷിവകകളും നിരവധി മരങ്ങളും നശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയൊടെയാണ് കാറ്റു വീശിയത്. കാറ്റിനൊപ്പം ആലിപ്പഴവും വീണു. മരംവീണ് പൊന്തന്‍പുഴ - ചുങ്കപ്പാറ റോഡില്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പള്ളം-മൂഴിയാര്‍ 220 കെ.വി. ലൈനിന്റെ എര്‍ത്ത്‌ലൈന്‍ പൊട്ടിവീണു.
പുളിക്കന്‍പാറയിലെ കൊല്ലംപറമ്പില്‍ വിശ്വകുമാരി, കിഴക്കെചരുവില്‍ രാജപ്പന്‍, മതിരപ്ലാക്കല്‍ ഈസാക്കുട്ടി, ഗോപാലന്‍ പുളിക്കന്‍പാറ, വിജയമ്മ കൊല്ലംപറമ്പില്‍, ജമീല കോയിക്കമേപുറത്ത്, വാസുക്കുട്ടന്‍ ആശാരി കൊല്ലംപറമ്പില്‍, ജലീല്‍ കൊളയാംകുഴി, അജിത് പ്ലാവനാകുഴി, പി.ടി. സുമമോള്‍, പ്രസാദ് പൊടിപാറ, പുളിച്ചുമാക്കല്‍ കുഞ്ഞമ്മണി, ഷാഹുല്‍ പുതുവേലില്‍, വഞ്ചികപ്പാറ കയ്യാലക്കല്‍ പ്രഭാകരന്‍ സുരേഷ് പ്രസാദ്, താന്നിക്കല്‍ ഷിബു തുടങ്ങിയവരുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. മേഖലയില്‍ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.
from kerala news edited
via IFTTT