121

Powered By Blogger

Friday, 6 March 2015

ജില്ലാബാങ്ക്‌ പണിമുടക്ക്‌ പൂര്‍ണം











Story Dated: Saturday, March 7, 2015 01:50


ആലപ്പുഴ: ജില്ലാ സഹകരണ ബാങ്കിങ്‌ മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ സംയുക്‌ത യൂണിയനുകള്‍ ചേര്‍ന്ന്‌ ഇന്നലെ നടത്തിയ പണിമുടക്ക്‌ പൂര്‍ണം. കാലാവധി പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞ ശമ്പളപരിഷ്‌കരണം നടപ്പാക്കുക, സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഭേദഗതിയിലെ വ്യവസ്‌ഥകള്‍ പിന്‍വലിക്കുക, ക്ലാസിഫിക്കേഷന്‍ നോംസിലെ അപാകതകള്‍ പരിഹരിക്കുക, പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ പ്രമോഷന്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്‌. പണിമുടക്കിയ ജീവനക്കാര്‍ ആലപ്പുഴയില്‍ പ്രകടനവും യോഗവും നടത്തി.


ജില്ലാ ബാങ്കിന്‌ മുന്നില്‍ നടന്ന പ്രതിഷേധ യോഗം ഓള്‍ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എ. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡിസ്‌ട്രിക്‌ട്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി വി.ബി പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ ചന്ദ്രബാബു, എം.വി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT