121

Powered By Blogger

Sunday, 1 March 2015

രാജ്യാന്തര ആരോഗ്യ സമ്മേളനം തുടങ്ങി








രാജ്യാന്തര ആരോഗ്യ സമ്മേളനം തുടങ്ങി


Posted on: 02 Mar 2015


മസ്‌കറ്റ്: അറബ് സമൂഹത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഏഴാം രാജ്യാന്തര സമ്മേളനം മസ്‌കറ്റില്‍ തുടങ്ങി. അല്‍ ബുസ്താന്‍ ഹോട്ടലില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത് ഒമാന്‍ ആരോഗ്യ മന്ത്രാലയവും അമേരിക്കയിലെ അറബ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് എന്ന സംഘടനയും ചേര്‍ന്നാണ്. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിന്‍ തരീഖ് അല്‍ സഈദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആരോഗ്യത്തെക്കുറിച്ചുള്ള സാമൂഹിക അവബോധം, പാരമ്പര്യവും വിട്ടുമാറാത്തതുമായ രോഗങ്ങളെക്കുറിച്ചുള്ള അറിവ്, കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ള പൊതുആരോഗ്യ പ്രശ്‌നങ്ങള്‍, ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന അജന്‍ഡകള്‍. അറബ് അമേരിക്കക്കാരും അറബ് മേഖലയില്‍ നിന്നുള്ളവരുമടക്കം 300 പ്രൊഫഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാജ്യാന്തര തലത്തില്‍ വിവിധ ആരോഗ്യ സംഘടനകളില്‍ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരും അടക്കം 170 പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കും.


അറബ് സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനുവേണ്ടി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭരഹിത പ്രസ്ഥാനമാണ് അറബ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ സര്‍വീസസ്. ഈ സംഘടനയ്ക്ക് എട്ട് സെന്ററുകളുണ്ട്. ഇതാദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി ആരോഗ്യമന്ത്രാലയം കഴിഞ്ഞവര്‍ഷംതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.












from kerala news edited

via IFTTT