മണിരത്‌നം മാജിക് തിരിച്ചുവരുമോ. ദുല്‍കറും നിത്യമേനോനും താരജോഡികളാകുന്ന പുതിയ ചിത്രം ഓ.കെ കണ്‍മണിയുടെ ട്രെയിലര്‍ ആ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അലൈ പായുതെയ്ക്ക് ശേഷമുള്ള മണിരത്‌നത്തിന്റെ പ്രണയകാവ്യമാകും ഓ.കെ കണ്‍മണിയെന്നാണ് കോളിവുഡിന്റെ പ്രതീക്ഷ.
2002 ല്‍ എത്തിയ കന്നത്തില്‍ മുത്തമിട്ടാലിന് ശേഷം യഥാര്‍ഥ മണിരത്‌നം മാജിക് കണ്ട ഒരു ചിത്രം പോലും വന്നിട്ടില്ല. ആയുധമെഴുത്തും, ഗുരുവും വേറിട്ട പരീക്ഷണങ്ങളായിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവിലെത്തിയ രാവണും, കടലും ബോക്‌സ് ഓഫീസ് പരാജയങ്ങളായി. ദുല്‍കറിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമായ വായ്മൂടി പേശവും ഏശിയില്ലെങ്കിലും ആ ക്ഷീണം ഓ.കെ കണ്‍മണി മാറ്റുമെന്ന് കരുതാം
ഓ കാതല്‍ കണ്‍മണി എന്നാണ് ഓ.കെ കണ്‍മണി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. തമിഴലും, തെലുങ്കിലും മലയാളത്തിലുമായിട്ടാണ് സിനിമ എത്തുക. ഓകെ ബംഗാരം എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. എ.ആര്‍ റഹ്മാന്റെ ഈണങ്ങളാകും സിനിമയുടെ മറ്റൊരു ആകര്‍ഷണം. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.
from kerala news edited
via IFTTT