121

Powered By Blogger

Sunday, 1 March 2015

നടുഭാഗം പുത്തന്‍ചുണ്ടന്‍ നീരണിയല്‍; പരിപാടികള്‍ക്കു തുടക്കമായി











Story Dated: Monday, March 2, 2015 02:47


മങ്കൊമ്പ്‌: നെഹ്‌റുവിന്റെ പാദസ്‌പര്‍ശത്താല്‍ പുകള്‍പെറ്റ നടുഭാഗം ചുണ്ടന്‍ അവസാന മിനുക്കുപണികളില്‍. നടുഭാഗം ഗ്രാമവാസികളുടെ ഏറെ നാളത്തെ സ്വപ്‌നമായിരുന്ന നടുഭാഗം പുത്തന്‍ചുണ്ടന്‍ നാലിന്‌ നീരണിയും. കോയില്‍ മുക്ക്‌ നാരായണന്‍ ആചാരിയുടെ മകന്‍ സാബു നാരായണന്റെ നേതൃത്വത്തില്‍ 2014 ജനുവരി 10നാണ്‌ പുതിയ വള്ളത്തിന്റെ ഉളികുത്ത്‌ കര്‍മം നടന്നത്‌. 14 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇപ്പോള്‍ വള്ളം നീരണിയാന്‍ തയാറെടുക്കുന്നത്‌.


നീറ്റിലറക്കലുമായി ബന്ധപ്പെട്ട്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പുതിയചുണ്ടന്റെ കൂമ്പും നെറ്റിപ്പട്ടവുമായി അലങ്കരിച്ച വാഹനത്തില്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും മാലിപ്പുരയിലേക്ക്‌ ഘോഷയാത്രയായി എത്തിച്ചു.


ഇന്ന്‌ ചമ്പക്കുളം മൂലം വള്ളംകളി സെമിനാര്‍ നടക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂലം വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌. നാലിന്‌ രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന നീരണിയല്‍ ചടങ്ങുകള്‍ തോമസ്‌ ചാണ്ടി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിഭാഹരി അധ്യക്ഷത വഹിക്കും. 10.54 നും 11.06 നും മധ്യേയായിരിക്കും നീരണിയല്‍ ചടങ്ങ്‌.










from kerala news edited

via IFTTT