Story Dated: Monday, March 2, 2015 02:50
ആനക്കര: ആനക്കരയില്‍ കിണറ്റില്‍ വീണ പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആനക്കര മലേഷ്യബില്ഡിങ്ങിന് സമീപം കോടിയില്‍ മുഹമ്മദിന്റെ(കുഞ്ഞിപ്പ) കിണറ്റിലാണ് രാവിലെ മാനിനെ കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്കു കയറ്റുകയായിരുന്നു. ചെറുതായി പരിക്കേറ്റ മാനിന് വട്ടംകുളം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി ഡോക്ടര്‍ വി.കെ.പി. മോഹന്‍കുമാര്‍ പരിശോധിച്ചു. മാനിനെ കണ്ടെത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകളാണ് കാണാനെത്തിയത്. നിലമ്പൂരില്‍ നിന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി മാനിനെ കൊണ്ടുപോയി. മാസങ്ങളായി ആനക്കര മേഖലയില്‍ പുലിയെ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.
from kerala news edited
via
IFTTT
Related Posts:
കരിപ്പൂരില്‍ ഉപേക്ഷിച്ച പെട്ടിയില്‍ മൂന്നു കിലോ സ്വര്‍ണം കണ്ടെത്തി Story Dated: Sunday, March 29, 2015 07:55കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസ് ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടിയില്‍ നിന്നും കസ്റ്റംസ് ഇന്റലിജന്റ്്സ് വിഭാഗം 3.022 കിലോ സ്വര്‍ണം കണ്ടെത്തി. 11… Read More
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു Story Dated: Sunday, March 29, 2015 06:03വള്ളിക്കുന്ന്; ഗൃഹനാഥന് ജോലിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. അരിയല്ലൂര്‍ ബോര്‍ഡ് സ്കൂളിന് പടിഞ്ഞാറു കോഴിശേരി സുരേന്ദ്രനാ(53)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആനങ്ങാടിയിലെ ഒ… Read More
പാറക്കടവില്‍ തേങ്ങാ കൂട കത്തിനശിച്ചു Story Dated: Sunday, March 29, 2015 01:57നാദാപുരം:ചെക്യാട് പഞ്ചായത്തിലെ പാറക്കടവില്‍ തേങ്ങാ കൂടയ്ക്ക് തീ പിടിച്ചു വന്‍ നഷ്ടം. കുഞ്ഞിപുരയില്‍ നൗഷാദിന്റെ വീടിനോട് ചേര്‍ന്ന തേങ്ങാ കൂടക്കാണ് ഇന്നലെ രാവിലെ പതിനൊന്നേ മ… Read More
ആറ് വയസുകാരന് മകന്റെ കൈപിടിച്ച് ഹുസൈന് അക്ഷരലക്ഷം പരീക്ഷയെഴുതി Story Dated: Sunday, March 29, 2015 08:00മലപ്പുറം: ഉപ്പയുടെ ഊന്നുവടിയും പിടിച്ച് പരീക്ഷയ്ക്ക് കൂട്ടിരിക്കുന്ന നസീഫായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ താരം. പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ഒന്നാം ക്ലാസില്‍ പഠനം അവസാനിപ്പ… Read More
തിയറ്ററിനുള്ളില്‍ കുരുമുളക്സ്പ്രേ പ്രയോഗം ; രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു Story Dated: Sunday, March 29, 2015 07:45കോട്ടയം: നഗരമധ്യത്തിലെ അഭിലാഷ് തിയറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ നാലംഗസംഘം കുരുമുളക്സ്പ്രേ വിതറി രണ്ടു പേരെ മര്‍ദിച്ചു. സിനിമാ കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട… Read More