Story Dated: Tuesday, December 2, 2014 07:23
ലണ്ടന്‍: വിഖ്യാത ഭൗതികശാസ്‌ത്രഞ്‌ജന്‍ സ്‌റ്റീഫന്‍ ഹോക്കിങ്‌സിന് ജെയിംസ് ബോണ്ടിന്റെ വില്ലനാകാന്‍ മോഹം. വയേര്‍ഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമാ മോഹം തുറന്ന് പറഞ്ഞത്. വീല്‍ചെയറിലുള്ള തന്റെ സഞ്ചാരവും കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ശബ്‌ദവും വില്ലന്‍ പരിവേഷത്തിന് യോജിച്ചതാണെന്ന് സ്‌റ്റീഫന്‍ ഹോക്കങ്‌സ് പറഞ്ഞു.
അഭിനയം അദ്ദേഹത്തിന് പുതിയ അനുഭവമല്ല. സ്‌റ്റാര്‍ ട്രെക്ക് എന്ന ടെലിവിഷന്‍ പരമ്പരയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദി സിംപ്‌സണ്‍ എന്ന ആനിമേഷന്‍ പരമ്പയില്‍ അദ്ദേഹം കാര്‍ട്ടൂണ്‍ കഥാപാത്രകമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
സ്‌റ്റീഫന്‍ ഹോക്കിങ്‌സിന്റെ ജീവിതകഥ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ദി തിയറി ഓഫ് എവരിതിങ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ സിനിമാ മോഹം തുറന്ന് പറഞ്ഞത്. ദി തിയറി ഓഫ് എവരിതിങ്ങില്‍ എഡ്‌ഡി റെഡ്‌മെയ്‌നാണ് സ്‌റ്റീഫന്‍ ഹോക്കിങ്‌സിനെ അവതരിപ്പിക്കുന്നത്.
from kerala news edited
via IFTTT