Story Dated: Tuesday, December 2, 2014 02:53
ബെയ്‌ജിങ് : തീറ്റതേടവേ മാന്‍ഹോളില്‍ അകപ്പെട്ട കാളയെ രണ്ടു ദിവസത്തിന് ശേഷം രക്ഷപെടുത്തി. ചൈനയില്‍െ ജിയാംഗ്‌സാ പ്രവശ്യയിലാണ് സംഭവം. സെങ് എന്ന കര്‍ഷകന്റെ കാളയാണ് മാന്‍ഹോളില്‍ കുടുങ്ങിയത്. ഫാമില്‍ നിന്നും രണ്ടു ദിവസം മുന്‍പ് ഫാമില്‍ നിന്നും കാണാതായ കാളയെ കള്ളന്മാര്‍ കൊണ്ടുപോയതായിരിക്കാം എന്ന നിഗമനത്തിലായിരുന്നു കര്‍ഷകന്‍.
ഇതിനിടെയാണ് മാന്‍ഹോളില്‍ കുടുങ്ങിയ നിലയില്‍ കാളയെ കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിശമനസേനയെ വിവരം അറിയിച്ചു. വടം ഉപയോഗിച്ച് കാളയെ പുറത്തെടുക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം ഫലിച്ചില്ല. സമീപത്തെ നിര്‍മ്മാണ തൊഴിലാളികള്‍ക്കൂടി രംഗത്തെത്തിയതോടെയാണ് കാളയെ പുറത്തെടുക്കാനായത്. രണ്ടു ദിവസത്തോളം മാന്‍ഹോളില്‍ ഞെരുങ്ങിക്കഴിഞ്ഞു കൂടിയെങ്കിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ കാളയ്‌ക്ക് സംഭവിച്ചിട്ടില്ല.
മാന്‍ഹോളില്‍ കുടുങ്ങിയ കാളക്കൂറ്റനെ പണിപ്പെട്ട് പുറത്തെടുക്കുന്നതിന്റെ വീഡിയോ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
from kerala news edited
via IFTTT