Story Dated: Tuesday, December 2, 2014 05:07
താന്‍ സിനിമ ചെയ്‌താല്‍ അതില്‍ മോഹന്‍ലാലും മഞ്‌ജു വാര്യരുമായിരിക്കും നായികാ നായകന്‍മാരെന്ന് പൃഥിരാജ്. പൃഥി അടുത്ത വര്‍ഷം സംവിധാനത്തിലേക്ക് ചുവടുമാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പൃഥിയുടെ വെളിപ്പെടുത്തല്‍. കാവ്യതലൈവന്റെ വിജയത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രമുഖ തമിഴ് ചാനലായ വിജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് തന്റെ സ്വപ്‌ന സിനിമയിലെ നായകനെയും നായികയെയും വെളിപ്പെടുത്തിയത്.
താന്‍ ഓസ്‌ട്രേലിയയില്‍ പഠിച്ചത് വലിയ തെറ്റായിപ്പോയെന്നും പൃഥി പറഞ്ഞു. ഓസ്‌ട്രേലിയില്‍ പഠിച്ചതിനാല്‍ നാട്ടിലെ ക്യാമ്പസ് ജീവിതം നഷ്‌ടപ്പെട്ടു. തന്റെ പ്രണയം മൊട്ടിട്ടതിനെക്കുറിച്ചും പൃഥി വെളിപ്പെടുത്തി. രാജസ്‌ഥാനിലെ ഒരു വന്യജീവി സങ്കേതത്തില്‍ വച്ചാണ് സുപ്രിയയെ കണ്ടുമുട്ടിയതും പ്രണയാഭ്യര്‍ത്ഥന നടത്തിയത്. സിനിമ ഇറങ്ങുമ്പോള്‍ അതിലെ നായികയുമായി ചേര്‍ത്ത് ഗോസിപ്പ് കേള്‍ക്കുന്നത് രസകരമാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ കേള്‍ക്കാറില്ലെന്നും പൃഥി പറഞ്ഞു.
ആദ്യ സിനിമയായ നന്ദനത്തിന്റെ ചിത്രീകരണത്തിന്റെ ആദ്യത്തെ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ബോറടിച്ചു. പിന്നീട് നടി രേവതിയാണ് തന്നെ വീണ്ടും ഈ ഫീല്‍ഡിലേക്ക് കൊണ്ടുവന്നത്. സന്തോഷ് ശിവനുമായുള്ള സൗഹൃദവും ദുല്‍ഖര്‍ സല്‍മാനുമായി ഉണ്ടായിരുന്ന ബാല്യകാല സൗഹൃദവും പൃഥിരാജ് അഭിമുഖത്തില്‍ പങ്കുവച്ചു. മണിരത്നം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും രജനീകാന്ത് ഫോണ്‍ ചെയ്‌തതിന്റെ സന്തോഷവും പൃഥി വെളിപ്പെടുത്തി. ആകര്‍ഷണം തോന്നിയ സ്‌ത്രീ ആരെന്ന ചോദ്യത്തിന് റാണി മുഖര്‍ജി എന്ന ഉത്തരം പറഞ്ഞ പൃഥി, ഭാര്യയാണ് തന്റെ നട്ടെല്ലെന്നും വെളിപ്പെടുത്തി.
from kerala news edited
via IFTTT