ബൈബിളിലെ മോശയുടെ ജീവിതം ആസ്പദമാക്കി റിഡ്‌ലി സ്‌കോട്ട് ഒരുക്കിയ ചരിത്ര സിനിമയായ എക്‌സോഡസ് ഗോഡ്‌സ് ആന്‍ഡ് കിങ്‌സ് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ മലയാളത്തിലുള്ള ട്രെയിലര്‍ എത്തിക്കഴിഞ്ഞു. ക്രിസ്ത്യന്‍ ബേയ്ല്‍, ജോവല്‍ എഡ്ഗര്‍ട്ടന്‍, ബെന്‍ കിങ്‌സിലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണത്തിനായി നാനൂറ് തവളകളെ സെറ്റിലെത്തിച്ചത് വാര്‍ത്തയായിരുന്നു. സിനിമയിലെ ഒരു പ്രത്യേക സീന്‍ ഷൂട്ട് ചെയ്യാനായിട്ടാണ് ഇത്രയും തവളെ എത്തിച്ചത്.
ഇറാനിയന്‍ നടി ഗോല്‍ഷിഫ്‌തെ ഫര്‍ഹാനിയാണ് ക്രിസ്ത്യന്‍ ബേയ്ല്‍ അവതരിപ്പിക്കുന്ന മോശയുടെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോള്‍ ചെയ്തിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ലോകവ്യാപകമായി സിനിമ തിയേറ്ററുകളിലെത്തുക.
ഗ്ലാഡിയേറ്റര്‍, പ്രോമത്യൂസ് തുടങ്ങിയ ബിഗ് ബജറ്റ് ഹിറ്റ് ചിത്രങ്ങളിലൂടെ ഹോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ് റിഡ്‌ലി സ്‌കോട്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും
from kerala news edited
via IFTTT