Story Dated: Tuesday, December 2, 2014 03:14

നെയ്റോബി: കെനിയയിലെ മന്ദേര കൗണ്ടിയില്‍ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ 36 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരു ക്വാറിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. മുസ്ലീം വിഭാഗത്തില്‍പെട്ടവരെ മാറ്റിനിര്‍ത്തിയ ശേഷം ക്രിസ്ത്യന്‍ തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പ്രദേശിക സമയം ഉച്ചയ്ക്കായിരുന്നു അക്രമം. കോര്മിയിലെ ക്വാറിക്കു സമീപമുള്ള ടെന്റില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. നേരത്തെ സമീപത്തുള്ള ബാറില്‍ വച്ച് ഒരു മുസ്ലീം ഇതര വിഭാഗക്കാരന് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ തന്നെ മുസ്ലീം ഇതര വിശ്വാസികളായ 28 ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സൊമാലിയയില്‍ നിന്നുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ -ഷബാബ് ആയിരുന്നു ആക്രമണത്തിനു പിന്നില്‍. 2011 മുതല്‍ കെനിയയില്‍ അല്‍-ഷബാബ് ആക്രമണം പതിവാണ്.
from kerala news edited
via
IFTTT
Related Posts:
ജില്ലാബാങ്ക് പണിമുടക്ക് പൂര്‍ണം Story Dated: Saturday, March 7, 2015 01:50ആലപ്പുഴ: ജില്ലാ സഹകരണ ബാങ്കിങ് മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാരുടെ സംയുക്ത യൂണിയനുകള്‍ ചേര്‍ന്ന് ഇന്നലെ നടത്തിയ പണിമുടക്ക് പൂര്‍ണം. കാലാവധി പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ… Read More
തൂക്ക് തേന്‍ തുമ്പിയുടെ കുത്തേറ്റ് 14 തൊഴിലാളികള്‍ക്ക് പരുക്ക് Story Dated: Saturday, March 7, 2015 01:53വെഞ്ഞാറമൂട്: തൂക്ക് തേന്തുമ്പിയുടെ കുത്തേറ്റ് 14 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. പുല്ലംപാറ പഞ്ചായത്ത് ചുള്ളാണം മുക്കുടില്‍ വാര്‍ഡ് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ… Read More
കുടുംബശ്രീ കഫേ എം.എല്‍.എ ഹോസ്റ്റലില്‍ Story Dated: Saturday, March 7, 2015 01:53തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്വാദിഷ്ടമായ നാടന്‍ഭക്ഷണം തയ്യാറാക്കി വിപണനം നടത്തുന്ന കഫേ എം.എല്‍.എ ഹോസ്റ്റലിലും ആരംഭിച്ചു. മന്ത്രി എം.കെ മുനീറിന്റെ സാന്നിദ്ധ്… Read More
ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത Story Dated: Saturday, March 7, 2015 01:50ചേര്‍ത്തല: ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേരിതിരിഞ്ഞ് പോരാട്ടത്തില്‍. താലൂക്ക് ആശുപത്രിയുടെ ദേശീയ അംഗീകാരം നഷ്ടപ്പെടുമെന്ന്ആശങ്ക. ആശുപത്രിയുടെ അംഗീകാരം പുതുക്കു… Read More
വിദ്യാര്‍ഥികള്‍ക്കു നേരേ ആക്രമണം: നാലു പേര്‍ക്ക് പരുക്ക് Story Dated: Saturday, March 7, 2015 01:50ചാരുംമൂട്: ബൈക്കുകളിലെത്തിയ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചു. നാലു പേര്‍ക്ക് പരുക്ക്. നൂറനാട് പാറ്റൂര്‍ ശ്രീബുദ്ധാ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ ഇടിക്സ്, അനീഷ്, … Read More