Story Dated: Tuesday, December 2, 2014 04:25
തിരുവനന്തപുരം : നിലവാരമില്ലാത്തതിനെ തുടര്‍ന്ന് സംസ്‌ഥാനത്ത് നിലവില്‍ അടഞ്ഞുകിടക്കുന്ന 22 ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. മദ്യനയത്തില്‍ സര്‍ക്കാരിന്റെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്നും അതുകൊണ്ടു തന്നെ നിലവിലെ വിധി ഉടന്‍ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോടതിയോടുള്ള നിഷേധമായി ഇതിനെ കാണേണ്ടതില്ല. നിയമസാധുത പരിശോധിക്കുന്നു എന്ന് മാത്രമേയുള്ളൂ. നിലവിലെ ഹൈക്കോടതിവിധി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നിയമപോരാട്ടം തുടരുമെന്നും കെ.ബാബു പറഞ്ഞു. 22 ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കണമെന്ന വിധി നടപ്പാക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഹൈക്കോടതി വിധി അവസാന വാക്കല്ലെന്നും നിലവിലെ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും കെ.ബാബു കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ കോടതിവിധി ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ അങ്ങേയറ്റം പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT